ആഡംബര കാറില്‍ നിന്നും 2760 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

ആഡംബര കാറില്‍ നിന്നും 2760 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കൊല്ലം നഗരത്തില്‍ ആഡംബര കാറില്‍ നിന്നും 2760 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.കുനമ്പായിക്കുളം അമ്പലത്തിന് സമീപത്ത് നിന്നാണ് ഫോര്‍ഡ് ഫിയസ്റ്റാ കാറില്‍ കടത്തി കൊണ്ട് വന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.സംഭവത്തില്‍ ഇളമ്പള്ളൂര്‍ പെരുമ്പുഴ കടയില്‍ വീട്ടില്‍ സിയാദ് (30) പോലീസ് പിടിയിലായി.

പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാറിന്‍റെ ഡിക്കിയിലും പിന്‍സീറ്റിലുമായി മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പുകയില ഉൽപന്നങ്ങള്‍ പിടികൂടിയത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍.വി വി, സബ് ഇന്‍സ്പെക്ടര്‍മാരായ ജയേഷ്, പ്രകാശ് എ.എസ്സ്.ഐ അജയന്‍, എസ്.സി.പി.ഓ ബൈജൂ എസ് നായര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവ പിടികൂടിയത്.

Leave A Reply
error: Content is protected !!