മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ സൈബർ പൊലീസ് കേസെടുത്തു

മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ സൈബർ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: മോഷ്ടാവ് മണിയൻ പിള്ളക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. മോഷണത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന വെളിപ്പെടുത്തലാണ് കേസെടുത്തത്.മോഷണ അനുഭവങ്ങൾ വായനക്കാ‍ർക്കായി പങ്ക് വെച്ച കള്ളൻ മണിയൻപിള്ള മലയാളികൾക്ക് സുപരിചിതനാണ്. 16 വയസ്സിൽ തുടങ്ങിയ മോഷണ ജീവിതം, 17 വയസ്സിൽ ആദ്യ ജയിൽവാസം അങ്ങനെ പോകുന്നു മണിയന്‍പിള്ളയും മോഷണാനുഭവങ്ങള്‍. പല കേസുകളിലായി 10 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു.

ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മോഷണ ശ്രമത്തിനിടെ സ്ത്രീയെ ബലാത്സംഗം ചെയ്തു വെന്ന് വെളിപ്പെടുത്തിയത്.രാഷ്ട്രീയത്തിലേക്കിറങ്ങാനുള്ള നീക്കത്തിനിടെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. മോഷണമെല്ലാം നിർത്തി കള്ളൻ്റെ കുമ്പസാരം എന്ന നിലയിൽ 2005 ൽ മണിയൻപിള്ളയുടെ അനുഭവകഥകൾ പുറത്തുവന്നു.

Leave A Reply
error: Content is protected !!