പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

പുളിക്കലിൽ ക്രഷർ യൂണിറ്റിന്റെ എം സാൻഡ് ടാങ്കിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. രാവിലെ എം സാൻഡ് നിറയ്ക്കാൻ വാഹനമെത്തിയപ്പോൾ ടാങ്കിന് പുറത്തേക്ക് കാൽ തൂങ്ങിക്കിടക്കുന്നതായി കാണുകയായിരുന്നു. തുടർന്ന് കൊണ്ടോട്ടി പോലീസിനെ വിവരമറിയിക്കുകയും അഗ്നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

മലപ്പുറം പുളിക്കൽ ആന്തിയൂർ കുന്നിലെ ക്രഷർ യൂണിറ്റിലാണ് സംഭവം നടന്നത്. ഒഡീഷ സ്വദേശി ആനന്ദ് സബറി (29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ മൂന്ന് ദിവസമായി ആനന്ദിനെ കാണാനുണ്ടായിരുന്നില്ല. ക്രഷർ യൂണിറ്റിൽ ചാടി ആത്മഹത്യ ചെയ്തതാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Leave A Reply
error: Content is protected !!