വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു

 

ചേർത്തല : രണ്ടുദിവസമായി തോരാതെ പെയ്യുന്ന ശക്തമായ മഴയിൽ താലൂക്കിൽ ദുരിതം നിറയുന്നു. ആയിരത്തിലധികം വീടുകൾ വെള്ളത്തിലായിട്ടുണ്ട്. കടക്കരപ്പള്ളി ആറാംവാർഡിൽ വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് അംഗപരിമിതനായ പൊള്ളയിൽ ചിറയിൽ വാസുദേവൻ മരിച്ചു.

പട്ടണക്കാട് പാറയിൽ വീട്ടിൽ വെള്ളംകയറിയതിനാൽ അഞ്ചംഗകുടുംബത്തെ സമീപത്തെ അങ്കണവാടിയിലേക്കു മാറ്റി. തുറവൂർ പള്ളിത്തോട്ടിലും പാടശേഖരങ്ങളിൽ ജലനിരപ്പുയരുന്നതും ഭീഷണിയാകുന്നുണ്ട്. മഴയിൽ ഗ്രാമീണറോഡുകൾ മുതൽ ദേശീയപാതയ്ക്കുംവരെ സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!