പുനലൂരിൽ ഏഴ് വീടുകൾകൂടി തകർന്നു

പുനലൂരിൽ ഏഴ് വീടുകൾകൂടി തകർന്നു

പുനലൂർ : തിങ്കളാഴ്ചയിലെ ശക്തമായ മഴയിൽ പുനലൂർ താലൂക്കിൽ ഏഴുവീടുകൾകൂടി ഭാഗികമായി തകർന്നു. ഇതോടെ തകർന്ന വീടുകളുടെ എണ്ണം പത്തായി. റവന്യൂവകുപ്പിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്ത കണക്കാണിത്. കൂടുതൽ റിപ്പോർട്ടുകൾ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ചൊവ്വാഴ്ച മഴ ഒഴിഞ്ഞുനിന്നത് നാശനഷ്ടം കുറച്ചിട്ടുണ്ട്.

ആര്യങ്കാവ്, കരവാളൂർ, ഇടമൺ, ചണ്ണപ്പേട്ട ഭാഗങ്ങളിലാണ് വീടുകൾ തകർന്നതും ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായതും. വീടുകൾ തകർന്ന ഇനത്തിൽമാത്രം മൂന്നുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശവുമുണ്ട്.

Leave A Reply
error: Content is protected !!