സമഗ്ര കുടിവെള്ളപദ്ധതിക്കു തുടക്കമായി

സമഗ്ര കുടിവെള്ളപദ്ധതിക്കു തുടക്കമായി

നെയ്യാറ്റിൻകര : അതിയന്നൂർ, കോട്ടുകാൽ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർമാണോദ്ഘാടനം പോങ്ങിലിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. നെയ്യാറിലെ വെള്ളം പോങ്ങിലിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.

കിഫ്ബിയുടെ 25.4 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. നെയ്യാറിലെ പിരായുംമൂട്ടിൽ കിണർ നിർമിച്ചു വെള്ളം പോങ്ങിൽ ഹോമിയോ ആശുപത്രിക്കു സമീപത്തെ 15 എം.എൽ.ഡി. പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച് കുടിവെള്ളം വിതരണം ചെയ്യുന്നതാണ് പദ്ധതി.

Leave A Reply
error: Content is protected !!