ഉത്ര വധക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പാമ്പുപിടിത്തക്കാരനും കേസിലെ സാക്ഷികളിലൊരാളുമായ വാവ സുരേഷ്

ഉത്ര വധക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പാമ്പുപിടിത്തക്കാരനും കേസിലെ സാക്ഷികളിലൊരാളുമായ വാവ സുരേഷ്

ഉത്ര വധക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി പാമ്പുപിടിത്തക്കാരനും കേസിലെ സാക്ഷികളിലൊരാളുമായ വാവ സുരേഷ്. ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് വിലയിരുത്തപ്പെട്ട ഉത്ര വധക്കേസിൽ പ്രതിയായ അടൂർ സ്വദേശി സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.

ടീം വര്‍ക്കിന്‍റെ വിജയമാണ് ഈ വിധിയെന്നും വാവ സുരേഷ് പറഞ്ഞു. തൂക്കിക്കൊല്ലാൻ വിധിക്കുന്നതിലും നല്ലത് ജീവപര്യന്തമാണ്. മിക്കവാറും സൂരജിന് ശിഷ്ടകാലം മുഴുവൻ ജയിലില്‍ കിടക്കേണ്ടി വരും. ഈ വിധി തന്നെയാണ് നല്ലതെന്നും വാവ സുരേഷ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!