ഉത്ര കേസിലേത് അപക്വവുമായ വിധിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ

ഉത്ര കേസിലേത് അപക്വവുമായ വിധിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ

ഉത്ര കേസിലേത് അപക്വവുമായ വിധിയെന്ന് പ്രതിഭാഗം അഭിഭാഷകൻ അശോക് കുമാർ. ഡമ്മി പരീക്ഷണം പ്രഹസനമെന്നും അശോക് കുമാർ ചൂണ്ടിക്കാട്ടി. പൊതുജനങ്ങളെ തൃപ്‌തിപ്പെടുത്താനുള്ള വിധിയാണിത്, കോടതി നടത്തിയത് ധാർമ്മിക ബോധ്യ പ്രഖ്യാപനം മാത്രമാണെന്നാണ് കുറ്റപ്പെടുത്തൽ.

പ്രതിയെ ശിക്ഷിക്കാനുള്ള യാതൊരു തെളിവുകളുമില്ലെന്ന് ആവർത്തിച്ച അഭിഭാഷകൻ അപ്പീൽ പോകുമെന്ന് വ്യക്തമാക്കി.സൂരജിന് പാമ്പുമായി അടുത്തിടപഴകി യാതൊരു ബന്ധവുമില്ല. സൂരജിൻ്റെ പ്രായം കണക്കിലെടുത്തും കുറ്റവാളിയെ തിരുത്താനുള്ള സാധ്യത പരിഗണിച്ചുമാണ് വധശിക്ഷ നൽകാത്തതെന്നാണ് വിചാരണകോടതി വ്യക്തമാക്കിയത്. നാല് വകുപ്പുകൾ അനുസരിച്ച് സൂരജ് കുറ്റക്കാരനെന്നാണ് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!