മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നവർക്കെതിരെ അഴിയൂരിൽ നടപടി തുടങ്ങി

മലിനജലം ജലാശയങ്ങളിലേക്ക് ഒഴുക്കുന്നവർക്കെതിരെ അഴിയൂരിൽ നടപടി തുടങ്ങി

വീടുകൾ, സ്ഥാപനങ്ങൾ,എന്നിവിടങ്ങളിൽ നിന്ന് മലിനജലം പൊതു സ്ഥലങ്ങളിലേയ്ക്ക് ഒഴുക്കി വിടുന്നവർക്കെതിരെ അഴിയൂരിൽ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥസംഘം ഫീൽഡ് പരിശോധന നടത്തി. ഹരിത ട്രൈബ്യുണലിൻറെ നിർദ്ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. മാഹി റെയിൽവേ സ്റ്റേഷൻ പരിസരം, കക്കടവ്, കോവുക്കൽകടവ്, മാഹി പുഴയോരം,മുക്കാളി റെയിൽവേ സ്റ്റേഷൻ പിറകു വശം ,പൂഴിത്തല, കീരിത്തോട്, വേണുഗോപാല ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്.

മലിനജലം പൊതുസ്ഥലത്തു ഒഴുക്കിവിടുന്ന രണ്ട്  ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ച് മലിനജല പൈപ്പ് എടുത്തുമാറ്റി. 14 കെട്ടിടഉടമസ്ഥർക്ക് നോട്ടീസ് നേരിട്ട് നൽകി. മുക്കാളിയിലെ പശുവളർത്തുകേന്ദ്രത്തിനും നോട്ടീസ് നൽകി. 7 ദിവസത്തിനകം മലിനജലം ഒഴുക്കിവിടുന്നത് ഒഴിവാക്കിയില്ലെങ്കിൽ 10000 രൂപ പിഴ ഈടാക്കുകയും നിയമനടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്. മുഴുവൻ സൈറ്റും പ്രത്യേക സോഫ്ട്‍വെയറിൽ ഫീൽഡിൽ നിന്ന് രേഖപ്പെടുത്തി തെളിവ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

പുഴ, അരുവികൾ,തോടുകൾ എന്നിവിടങ്ങളിലേക്ക് വീടുകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ നിന്നുള്ള മലിനജലം ഒഴുക്കിവിടുന്നത് കേരള പഞ്ചായത്തീരാജ് നിയമത്തിലെ 219(S) വകുപ്പ് പ്രകാരം കുറ്റകരമാണ്. ഫീൽഡ് പ്രവർത്തനത്തിന് പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ സി പ്രസാദ്,JHIമാരായ സി റീന,കെ ഫാത്തിമ,പഞ്ചായത്തിലെ ഉദോഗസ്ഥരായ സി എച്ച് മുജീബ്റഹ്മാൻ, നിഖിൽകാളിയത്ത് സി വി ഷീന ,ടെക്നിക്കൽ അസിസ്റ്റന്റ് ടി പി ശ്രുതിലയ എന്നിവർ സ്‌ക്വാഡിൽ ഉണ്ടായിരുന്നു.തുടർ ദിവസങ്ങളിലും പർശിശോധന തുടരുന്നതാണ്

Leave A Reply
error: Content is protected !!