ബ്രൈഡൽ ലുക്കിൽ തിളങ്ങി ബോളിവുഡ് താരം മലൈക

ബ്രൈഡൽ ലുക്കിൽ തിളങ്ങി ബോളിവുഡ് താരം മലൈക

ഓരോ തവണയും ഫാഷനിൽ പുത്തൻ പരീക്ഷണങ്ങൾ നടത്താനിഷ്ടപ്പെടുന്ന ആളാണ് മലൈക അറോറ. ബോളിവുഡിന്റെ സ്വന്തം ഹോട്ട് ഗേൾ. ഇപ്പോൾ ലാക്‌മേ ഫാഷൻ വീക്കിൽ തിളങ്ങിയ താരത്തിന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. ഡിസൈനർ അന്നൂ പട്ടേലിന്റെ വെഡിംഗ് കളക്ഷൻ അവതരിപ്പിച്ചാണ് നടി മലൈക അറോറ ഫാഷൻ പ്രേമികളുടെ കൈയടി നേടിയിരിക്കുന്നത്.

ആരെയും മനം മയക്കുന്ന ലുക്കിലാണ് കല്യാണപ്പെണ്ണായി താരം എത്തിയിരിക്കുന്നത്.കടുത്ത നിറത്തിലുള്ള ചുവപ്പ് ലെഹങ്കയിൽ മോഡോൺ ലുക്കിലാണ് മലൈക റാംപിൽ പ്രത്യക്ഷപ്പെട്ടത്.ഗോട്ടാ പട്ടി എംബ്രോയ്ഡറി ലഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. സ്ലീവ്‌ലെസ് ചോളിയും ചുവപ്പ് ദുപ്പട്ടയും ചേർന്നതോടെ അഴക് പതിന്മടങ്ങായി വർദ്ധിച്ചു.

malaika

 

Leave A Reply
error: Content is protected !!