അറബ്​ യുവത സ്വപ്​നരാജ്യമായി തെരഞ്ഞെടുത്തത് യു.എ.ഇ ; സർവേ റിപ്പോർട്ട്

അറബ്​ യുവത സ്വപ്​നരാജ്യമായി തെരഞ്ഞെടുത്തത് യു.എ.ഇ ; സർവേ റിപ്പോർട്ട്

ദുബായ് : പുതുതലമുറയിലെ അറബ്​ യുവ ജനങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്ന രാജ്യം യു.എ.ഇയെന്ന്​ സർവേ റിപ്പോർട്ട് . അസ്​ദ ബി.സി.ഡബ്ല്യൂ അറബ്​ യൂത്ത്​ സർവേയിലാണ്​ തുടർച്ചയായ പത്താം വർഷവും അറബ്​ യൂത്തിന്റെ സ്വപ്​നരാജ്യമായി യു.എ.ഇയെ തെരഞ്ഞെടുത്തത്​. പശ്ചിമേഷ്യയിലും വടക്കനാഫ്രിക്കയിലും പരന്നുകിടക്കുന്ന അറബ്​ രാജ്യങ്ങളിലെ 3,400 യുവാക്കളിലാണ്​ സർവേ നടന്നത്​.

പഠനത്തിൽ പ​ങ്കെടുത്തവരിൽ ഭൂരിഭാഗം പേരും ജീവിക്കാൻ ആഗ്രഹിക്കുന്നത്​ യു.എ.ഇയിലാണ്​. സർവേയിലെ 47 ശതമാനം പേരും യു.എ.ഇയെ ജീവിക്കാനാഗ്രഹിക്കുന്ന രാജ്യമായി തിരഞ്ഞെടുത്തപ്പോൾ, അമേരിക്ക 19 ശതമാനം പേരും കാനഡ 15 ശതമാനം പേരും​ കുടിയേറാൻ കൊതിക്കുന്നു. കൂടാതെ ഫ്രാൻസിൽ 13 ശതമാനം പേരും ജർമനിയിൽ 11 ശതമാനം പേരും ജീവിക്കാൻ ആഗ്രഹിക്കുന്നു.

സർവേഫലം ട്വിറ്ററിൽ പങ്കുവെച്ച യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, യു.എ.ഇ എല്ലാവരുടെയും രാജ്യവും വീടുമാണെന്നും തങ്ങളുടെ അനുഭവങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്നും സർവരോടും പോസിറ്റിവായ ബന്ധം തുടരുമെന്നും അറിയിച്ചു .

വിദ്യാസമ്പന്നർക്കും ഇടത്തരക്കാർക്കും തൊഴിലും മികച്ച ജീവിത സാഹചര്യവും ഒരുക്കാൻ കഴിയുന്നതാണ്​ അറബ്​ പുതുതലമുറയെ ഇമാറാത്തിലേക്ക്​ ആകർഷിക്കുന്നതെന്നും ​ ​വിദഗ്​ധർ ചൂണ്ടിക്കാട്ടി .

Leave A Reply
error: Content is protected !!