വഴികാട്ടാൻ ഗൂഗിൾ മാപ്പ് ; അടിയന്തിര സേവനമൊരുക്കി അബുദാബി

വഴികാട്ടാൻ ഗൂഗിൾ മാപ്പ് ; അടിയന്തിര സേവനമൊരുക്കി അബുദാബി

അബുദാബി ; വഴി തെറ്റാതെ ലക്ഷ്യസ്ഥാനത്തെത്താൻ ഗൂഗിളുമായി ചേർന്ന് നവീന സംവിധാനമൊരുക്കി അബുദാബി നഗരസഭ -ഗതാഗത വിഭാഗം.എമിറേറ്റിലെ 2 ലക്ഷത്തോളം മേൽവിലാസങ്ങളും 19,000 റോഡുകളും ഗൂഗിൾ മാപ്പിൽ ചേർത്താണ് യാത്ര സുഗമമാക്കാനൊരുങ്ങുന്നത് .

അടിയന്തര സേവനവും സാധനങ്ങളും വേഗം എത്തിക്കാനും ഇതുവഴി സാധിക്കും. വിനോദ സഞ്ചാരികൾക്ക് പര സഹായമില്ലാതെ നഗര, ഗ്രാമ പ്രദേശങ്ങളുടെ സൗന്ദര്യങ്ങളും ആസ്വദിക്കാo .നഗരസഭയുടെ ഒൻവാനി ഏകീകൃത അഡ്രസിങ് സംവിധാനവുമായി ഗൂഗിളിനെ ബന്ധിപ്പിച്ചാണ് സൗകര്യം ഒരുക്കിയത്.

പോകേണ്ട സ്ഥലത്തെക്കുറിച്ചോ സ്ഥാപനത്തെക്കുറിച്ചോ ഗൂഗിളിനോടു ചോദിക്കാം. ഭൂപടം അടക്കം പോകേണ്ട വഴി, ദൂരം, സ്വകാര്യ വാഹനം , ബസ്, ടാക്സി, തുടങ്ങിയവയുടെ വിശദാംശം, അവിടത്തെ കാലാവസ്ഥ തുടങ്ങി ആവശ്യമായതെല്ലാം വെളിപ്പെടുത്തും.

പുതിയ സംവിധാനം സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, സുരക്ഷാ, പരിസ്ഥിതി, വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകുമെന്ന് നഗരസഭയുടെ സാങ്കേതിക വിഭാഗം ആക്ടിങ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഒമർ അൽ ഷൈബ പറഞ്ഞു. ഒൻവാനി ആപ്പിലൂടെ ക്യൂആർ കോഡ് സ്കാൻ ചെയ്തും.

Leave A Reply
error: Content is protected !!