കൃതി സനോനുമായി ചേർന്നുള്ള യാഡ്‌ലെയുടെ പുതിയ കാമ്പെയ്ൻ, ഫ്ലോറൽ ടച്ചോട് കൂടി ഫ്രഷ്നസ്സിന് പുതിയ രൂപം നൽകുന്നു

കൃതി സനോനുമായി ചേർന്നുള്ള യാഡ്‌ലെയുടെ പുതിയ കാമ്പെയ്ൻ, ഫ്ലോറൽ ടച്ചോട് കൂടി ഫ്രഷ്നസ്സിന് പുതിയ രൂപം നൽകുന്നു

ബോളിവുഡ് നടി കൃതി സനോണിനെ പുതിയ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് യാഡ്‌ലെ. പ്രകൃതി പോലെയുള്ള ഫ്രഷ്നസ് എന്ന ആശയത്തിലുള്ള ഒരു ടിവിസിയിൽ ലോകം കീഴടക്കാൻ മുന്നിട്ടിറങ്ങുന്ന ആത്മവിശ്വാസമുള്ള സ്വതന്ത്രയായ ഒരു യുവതി ആയാണ് കൃതിയെ ഫീച്ചർ ചെയ്യുന്നത്. ഡിജിറ്റൽ ഉൾപ്പെടെ വിവിധ മാധ്യമങ്ങളിൽ ടിവിസി പ്രദർശിപ്പിക്കും. പൊതു വ്യാപാരം, ആധുനിക വ്യാപാരം, ഇ-കൊമേഴ്‌സ് സൈറ്റുകൾ എന്നിവയിലുടനീളമുള്ള സാന്നിധ്യത്തിനൊപ്പം വിപുലമായ പ്രിന്റ് കാമ്പെയ്‌നും ഒരുക്കുന്നു. ഇതിലൂടെ  പുതിയ കാമ്പെയ്‌നിന് 360 ഡിഗ്രി പ്രചാരം ലഭിക്കുന്നു.

മികച്ച സുഗന്ധങ്ങളിൽ 250 വർഷത്തെ പാരമ്പര്യമുള്ള യാഡ്‌ലെ തലമുറകളായി
സത്യസന്ധവും പ്രസക്തവുമായി നിലനിൽക്കുന്ന തരത്തിൽ പരുവപ്പെട്ട്
വന്നിരിക്കുന്നു. സ്ത്രീകളെ അവരുടെ യഥാർത്ഥ കഴിവുകൾ പ്രദർശിപ്പിക്കാനും
അവരുടെ ഏറ്റവും മികച്ച വേർഷനിലേക്ക് സ്വയം കാലെടുത്ത് വയ്ക്കാനും
പ്രചോദിപ്പിക്കുന്നതിൽ ഈ ബ്രാൻഡ് വിശ്വസിക്കുന്നു.

ആത്മവിശ്വാസമുള്ള യുവതാരമായി അറിയപ്പെടുന്ന കൃതി സനോൺ,
സ്വാധീനശക്തിയുള്ള വ്യക്തിത്വമാണ്,. ബ്രാൻഡുമായുള്ള അവരുടെ
സഹകരണത്തെക്കുറിച്ച് കൃതി സനോൺ പറഞ്ഞു, “നിങ്ങൾക്ക് തെളിച്ചം
പകരാൻ പ്രകൃതിക്ക് അതിന്റേതായ മാർഗമുണ്ട്. ഈ അനുഭൂതി ദിവസം
മുഴുവൻ ലഭിക്കുന്നതായി സങ്കൽപ്പിച്ച് നോക്കൂ! അത്രയും തന്നെ
പ്രസാദിപ്പിക്കുകയും ഉന്മേഷം പകരുന്നതുമാണ് യാഡ്‌ലിയുടെ സുഗന്ധം.
യാഡ്‌ലി ലണ്ടന്റെ ഫ്ലോറൽ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നതിൽ എനിക്ക്
വളരെയധികം ആവേശമുണ്ട്.”

“ബ്രാൻഡിന്റെ പോർട്ട്‌ഫോളിയോയിലുടനീളം ഇംഗ്ലണ്ടിലെ പൂന്തോട്ടങ്ങളിൽ
നിന്നുള്ള ഏറ്റവും മികച്ച പ്രകൃതി ചേരുവകളും എക്സോട്ടിക്ക് പൂക്കളും
ഉപയോഗിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം അഭിമാനമുണ്ട്. യാഡ്‌ലി
സുഗന്ധങ്ങൾ ഉപയോഗിക്കുന്നവരെ വ്യത്യസ്തവും ആകര്‍ഷകവുമാക്കി
മാറ്റുമെന്നത് ഉയർത്തികാണിച്ചുകൊണ്ട് "പ്രകൃതി പോലുള്ള ഫ്രഷ്നസ്" എന്ന
കാമ്പെയ്ൻ വിഷയവുമായി ഞങ്ങൾ എത്തി. വീണ്ടും ആരംഭിക്കുന്നതിന്റെ
ഭാഗമായി 90% പ്രകൃതിദത്തമായ* ചേരുവകൾ കൊണ്ടാണ് യാഡ്‌ലി
ഡിയോകൾ നിർമ്മിച്ചിരിക്കുന്നത്. ഒപ്പം ഞങ്ങൾ 2 പുതിയ ഫ്യൂഷൻ
വേരിയന്റുകളായ സ്കോട്ടിഷ് മെഡോസും സ്പ്രിംഗ് ബ്ലോസമും
അവതരിപ്പിക്കുന്നു . ഈ കാമ്പെയ്ൻ സജീവമാക്കുന്നതിന് വിശ്വാസ്യതയെ
ഉയർത്തികാണിക്കുകയും ഇന്നത്തെ സ്ത്രീകൾക്ക് പ്രചോദനവുമായ കൃതി
സനോനുമായി ചേർന്ന് പ്രവർത്തിക്കുന്നു” – യാഡ്‌ലി ഇന്ത്യയുടെ ബിസിനസ്
ഹെഡ് മനീഷ് വ്യാസ് പറഞ്ഞു.

വുണ്ടർമാൻ തോംസൺ ഗ്രൂപ്പിന്റെ ഭാഗവും ഡബ്ല്യൂപിപി നെറ്റ്‌വർക്കിലെ
അംഗവുമായ കോൺട്രാക്റ്റ് അഡ്വർടൈസിംഗാണ് ഈ പരസ്യം
നിർമ്മിച്ചിരിക്കുന്നത്. കോൺട്രാക്ട് മുംബൈ ജനറൽ മാനേജർ അയൻ ചക്രവർത്തി കാമ്പെയ്നിന് പിന്നിലുള്ള പ്രചോദനം പങ്കുവെച്ചു, “പുതിയ പൂക്കളിലും അവയുടെ
സുഗന്ധത്തിലും എന്തോ ഒരു തരം മാജിക്കുണ്ട്. അവയ്ക്ക്
മാനസികാവസ്ഥയെയും ആത്മവിശ്വാസത്തെയും സ്വാധീനിക്കാൻ സാധിക്കും.
യാഡ്‌ലി  ഡിയോസിന് പുഷ്പങ്ങളുടെ  പ്രകൃതിദത്തമായ
സുഗന്ധമായതുകൊണ്ട് നിങ്ങൾക്ക് ഫ്രഷ്നസ്സും ആത്മവിശ്വാസവും
തോന്നുന്നതിനാൽ കാമ്പെയ്നിലും ഇതുതന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ”

കോൺട്രാക്റ്റ് മുംബൈ എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടർ രാഹുൽ
ഘോഷ് പരസ്യത്തിന് പിന്നിലെ സർഗാത്മഗതയും പരിശ്രമവും വിശദീകരിച്ചു
"യാഡ്‌ലി  ഒരു പാരമ്പര്യ ബ്രാൻഡാണ്, അതിന്റെ പാരമ്പര്യം എന്ന് പറയുന്നത്
സുഗന്ധവും പുഷ്പങ്ങളുമാണ്. ഇന്ത്യയിൽ യാഡ്‌ലിയുടെ ടാർഗെറ്റ്
ഓഡിയൻസിനെ ശാക്തീകരിച്ചുകൊണ്ടിരിക്കുകയാണ്. യാഡ്‌ലിയുടെ സുഗന്ധം
പുഷ്പങ്ങളുടെ ലോകം സൃഷ്ടിക്കുകയും കേന്ദ്ര കഫാപാത്രത്തെ
ശാക്തീകരിക്കുകയും ചെയ്യുന്നതാണ് ഈ പരസ്യത്തിൽ ”.

പുതിയതും മെച്ചപ്പെടുത്തിയതുമായ യാഡ്‌ലി ഡിയോഡ്റന്റുകൾ അടുത്തുള്ള
സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമുകളിലും 209 രൂപയ്ക്ക് 150 മില്ലി
ലഭിക്കുന്നു.

ടിവിസി ഇവിടെ കാണാം. https://www.youtube.com/watch?v=6QCTQbnCIic

Leave A Reply
error: Content is protected !!