ആര്‍സിബിക്ക് പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് വോണ്‍

ആര്‍സിബിക്ക് പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് വോണ്‍

ലണ്ടന്‍: ഒരു ടീമിന്റെ ക്യാപ്റ്റനെ തിരഞ്ഞെടുക്കുകയെന്നുള്ളത് എളുപ്പമുള്ള ജോലിയല്ല. അത്തരമൊരു പ്രതിസന്ധിയിലൂടെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇപ്പോള്‍ കടന്നുപോകുന്നത്. സീസണ്‍ അവസാനിക്കുന്നത് ആര്‍സിബിയുടെ നായകസ്ഥാനത്ത് നിന്ന് പിന്മാറുമെന്ന് വിരാട് കോലി അറിയിച്ചിരുന്നു. പ്ലേഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേ്‌സിനോട് തോറ്റതോടെ ടീം പുറത്തായി. പുതിയ ക്യാപ്റ്റനെ തപ്പികൊണ്ടിരിക്കുകയാണ് ആര്‍സിബി.

എന്നാല്‍ ആര്‍സിബി നായകസ്ഥാനത്തേക്ക് ഒരാളെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. ഒരു വിശദീകരണവും അദ്ദേഹം നല്‍കുന്നുണ്ട്. വോണ്‍ പറയുന്നതിങ്ങനെ… ”കോലിയെ പോലെ ടി20 ക്രിക്കറ്റിനെ നന്നായി അറിയുന്നവരായിരിക്കണം ക്യാപ്റ്റനാവേണ്ടത്. കോലിക്ക് തന്റെ താരങ്ങളെ നല്ല രീതിയില്‍ നയിക്കാന്‍ സാധിച്ചിരുന്നു. കഴിവുള്ള ആളായിരിക്കണമത്. അതോടൊപ്പം പക്വതയോടെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ കഴയുന്നവനായിരിക്കണം. അത്തരത്തില്‍ ഒരാളുണ്ട്. എന്നാല്‍ അയാള്‍ ആര്‍സിബിക്ക് വേണ്ടിയല്ല കളിക്കുന്നതെന്ന് മാത്രം.

രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. അടുത്ത താരലേലത്തില്‍ ബട്‌ലറെ ആര്‍സിബി സ്വന്തമാക്കി ക്യാപ്റ്റന്‍സ്ഥാനം നല്‍കണം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിയെ പോലെയാണ് ബട്‌ലര്‍. അവന്റെ കഴിവില്‍ എനിക്ക് യാതൊരു സംശയവുമില്ല. ഓയിന്‍ മോര്‍ഗന്‍ കീഴില്‍ പയറ്റിതെളിഞ്ഞ താരമാണ് ബട്‌ലര്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് അവനെ വിട്ടുകൊടുക്കുമോ എന്ന് എനിക്കറിയില്ല. എന്നാല്‍ വ്യക്തിപരമായി അവന്‍ ആര്‍ബിയില്‍ കളിക്കുന്നത് കാണാന്‍ എനിക്ക് താല്‍പര്യുണ്ട്.” വോണ്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!