ചെറുവാടി താഴ്‌വാരം റെസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

ചെറുവാടി താഴ്‌വാരം റെസിഡന്‍സ് അസോസിയേഷന്‍ കുടുംബ സംഗമവും ഉന്നത വിജയികളെ ആദരിക്കലും സംഘടിപ്പിച്ചു

മുക്കം: ചെറുവാടി താഴ്‌വാരം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.മുഖ്യ രക്ഷാധികാരി അഹമ്മദ് കുന്നത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍. ജമാല്‍ അദ്ധ്യക്ഷത വഹിച്ചു.ലോഗോ പ്രകാശനം ബഷീര്‍ കുട്ടിക്കാട്ടുകുന്ന് നിര്‍വഹിച്ചു. ബീരാന്‍കുട്ടി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള മോട്ടിവേഷന്‍ ക്ലാസ് എടുത്തു . മുംതാസ് കരിമ്ബിലിക്കാട്ടില്‍ പ്രസിഡന്റും ബിനു ഹക്കീം ജനറല്‍ സെക്രട്ടറിയും സാബിറ സലാം ട്രഷററും ആയി വനിതാ കൂട്ടായ്മ രൂപീകരിച്ചു.

മുസ്തഫ കരിമ്ബിലിക്കാട്ടില്‍, അഹമ്മദ് കുട്ടി കുന്നത്ത് തുടങ്ങിയവര്‍ ആശസകള്‍ അറിയിച്ചു. വാസു കുട്ടനാട്ട് സ്വാഗതവും ഫിറോസ് കെ. കെ നന്ദിയും പറഞ്ഞു. ചടങ്ങില്‍ മുജീബ് ചേപ്പിലങ്ങോട്ട്, യുസുഫ് കരിമ്ബിലിക്കാട്ടില്‍, ബാലന്‍ കുറ്റികാട്ടുമ്മല്‍, ഷഹീം തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!