വെള്ളം കയറിയ പ്രദേശങ്ങള്‍ റവന്യു ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

വെള്ളം കയറിയ പ്രദേശങ്ങള്‍ റവന്യു ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു

മലപ്പുറം:  മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങള്‍ തിരൂരങ്ങാടി തഹസില്‍ദാര്‍ പി.എസ് ഉണ്ണികൃഷ്ണന്റെ നേത്യത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. പെരുവള്ളൂര്‍, വേങ്ങര മേഖലകളിലായിരുന്നു സന്ദര്‍ശനം. കരിപ്പൂരില്‍ വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ച വീട്ടിലും തഹസില്‍ദാറും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.

വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് വേങ്ങരയില്‍ ചില കുടുംബ വീടുകളിലേക്ക് താല്‍ക്കാലികമായി താമസം മാറി. തിരൂരങ്ങാടിയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും ആവശ്യഘട്ടങ്ങളില്‍ ഇടപെടാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും തഹസില്‍ദാര്‍ പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ഓഫീസില്‍ കണ്‍ട്രോള്‍ റും സേവനവും
സജ്ജീകരിച്ചിട്ടുണ്ട്. ഫോണ്‍: 04942461055

Leave A Reply
error: Content is protected !!