തിരുവമ്ബാടി പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു

തിരുവമ്ബാടി പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു

തിരുവമ്ബാടി: തിരുവമ്ബാടി പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 400 കുടുംബങ്ങള്‍ക്ക് മുട്ടക്കോഴികളെ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ.അബ്ദുറഹ്‌മാന്‍ അദ്ധ്യക്ഷനായിരുന്നു. ലിസി മാളിയേക്കല്‍, രാമചന്ദ്രന്‍ കരിമ്ബില്‍, ബിന്ദു ജോണ്‍സണ്‍, ഷൗക്കത്തലി കൊല്ലളത്തില്‍, ലിസി സണ്ണി, കെ.എം. മുഹമ്മദലി, ഷൈനി ബെന്നി, അപ്പു കോട്ടയില്‍, ഡോ.ലിറ്റി എന്നിവര്‍ സംബന്ധിച്ചു.

കൂടരഞ്ഞി പഞ്ചായത്തില്‍ ഒരു വാര്‍ഡില്‍ 7 പേര്‍ക്ക് വീതം 14 വാര്‍ഡിലുള്ളവര്‍ക്ക് 10 വീതം മുട്ടക്കോഴികളെ നല്‍കിയത് . പഞ്ചായത്ത് പ്രസിഡന്റ് ജോസ് മാവറ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ജെറീന റോയ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്. രവീന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ ജോണി വാളിപ്ലാക്കല്‍, വി.എ.നസീര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!