ഇന്ത്യ- പാക് മത്സരത്തില്‍ മുന്‍തൂക്കമാര്‍ക്ക്?; നിലപാട് അറിയിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യ- പാക് മത്സരത്തില്‍ മുന്‍തൂക്കമാര്‍ക്ക്?; നിലപാട് അറിയിച്ച് ഷാഹിദ് അഫ്രീദി

ഇസ്ലാമാബാദ്: ടി20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ഈമാസം 24ന് ദുബായിലാണ് ഗ്ലാമര്‍പോര്. പ്രവചനങ്ങളും സാധ്യതകളും പലരും വിലയിരുത്തിക്കഴിഞ്ഞു. മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖ് പാകിസ്ഥാന്‍ ജയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ ഇന്ത്യക്കൊപ്പമായിരുന്നു. റസാഖിന്റെ പ്രസ്താവന പക്വതയില്ലാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ് ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പറഞ്ഞിരുന്നു.

ഇപ്പോള്‍ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. തന്റെ യുട്യൂബ് ചാനലില്‍ ആരാധകരോട് സംസാരിക്കുകയായിരുന്നു അഫ്രീദി. ആര് ജയിക്കുമെന്നതിന് കൃത്യമായ ഉത്തരം നല്‍കാന്‍ അഫ്രീദി തയ്യാറിയില്ല. പകരം സമ്മര്‍ദ്ദം നന്നായി കൈകാര്യം ചെയ്യുന്നവര്‍ ജയിക്കുമെന്നാണ് അഫ്രീദി പറയുന്നത്. മുന്‍ ഓള്‍റൗണ്ടറുടെ വാക്കുകള്‍… ”ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങള്‍ എപ്പോഴും സമ്മര്‍ദ്ദമേറിയതാണ്. ഏത് ടീമാണോ നന്നായി സമ്മര്‍ദ്ദം കൈകാര്യം ചെയ്യുന്നത് അവര്‍ ജയിക്കും. മാത്രമല്ല, ചെറിയ തെറ്റുകള്‍ പോലും മത്സരഫലത്തെ സ്വാധീനിക്കും. ഏറ്റവും കുറവ് തെറ്റ് വരുത്തുന്നവര്‍ വിജയം സ്വന്തമാക്കും.” അഫ്രീദി കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!