150 ഏക്കറോളം നെൽകൃഷി മുങ്ങി

150 ഏക്കറോളം നെൽകൃഷി മുങ്ങി

കനത്തമഴയിൽ മുണ്ടകൻ കൃഷിക്ക് വ്യാപക നാശനഷ്ടം. പുഞ്ചകൃഷി നടന്നിരുന്ന പരൂർപടവ് പാടശേഖരങ്ങളിൽ ഇത്തവണ കൊയ്ത്തിന് മുൻപും മഴപെയ്ത് 200 ഏക്കറോളം കൃഷി നശിച്ചിരുന്നു. അതോടെ മുണ്ടകനിലായിരുന്നു കർഷകരുടെ പ്രതീക്ഷ.

ഒന്നരമാസം മുൻപും നടീൽ കഴിഞ്ഞ ഭാഗങ്ങൾ മഴയിൽ മുങ്ങിയിരുന്നു. ഈ ഭാഗങ്ങളിൽ വീണ്ടും ഇറക്കിയതും ഇപ്പോൾ നശിച്ചു. 25 ഏക്കറാണ് ആദ്യം നശിച്ചത്. ഇവർക്ക് കൃഷിഭവൻ വീണ്ടും വിത്തു നൽകിയാണ് നടീൽ നടത്തിയത്. കുട്ടാടൻ പാടശേഖരം പുന്നയൂർ, വടക്കേക്കാട് ഭാഗങ്ങളിൽ വേര് ഉറച്ച ചെടികൾ ഒഴുകിപ്പോയിട്ടുമുണ്ട്.

Leave A Reply
error: Content is protected !!