പത്തനംതിട്ട വാര്യാപുരത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു

പത്തനംതിട്ട വാര്യാപുരത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു

പത്തനംതിട്ട : പത്തനംതിട്ട വാര്യാപുരത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന ഇടഞ്ഞു.ഹരിപ്പാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അപ്പു എന്ന ആനയാണ് ഇടഞ്ഞത് .ആനയെ തളയ്ക്കാന്‍ ശ്രമം തുടരുന്നു. ആന ഇടഞ്ഞപ്പോള്‍ മുകളില്‍ പാപ്പാന്‍ ഇരിപ്പുണ്ടായിരുന്നു.

രാവിലെയാണ് തടിപിടിക്കുന്നതിനായി ആനയെ കൊണ്ടുവന്നത്. പതിനൊന്നുമണിയോടെയാണ് ആന ഇടഞ്ഞത്.പാപ്പാനുമായി ആന ഒരു കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ചു. വനംവകുപ്പ്, ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തി ആനയെ തളയ്ക്കാനുള്ള ശ്രമമാരംഭിച്ചു.

Leave A Reply
error: Content is protected !!