ഒമാനില്‍ 14 രോഗികൾ മാത്രം ; കോവിഡ് മരണമില്ല

ഒമാനില്‍ 14 രോഗികൾ മാത്രം ; കോവിഡ് മരണമില്ല

മസ്‍കത്ത്: ഒമാനില്‍ കൊവിഡ് കേസുകൾ കുറഞ്ഞ് വരുന്നു .രാജ്യത്ത് ഇന്ന് 14 പേര്‍ക്ക് മാത്രമാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. അതെ സമയം ചികിത്സയിലായിരുന്ന 17 പേര്‍ രോഗമുക്തരായി. അതെ സമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,04,013 പേര്‍ക്കാണ് കൊവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 2,99,351 പേരും ഇതിനോടകം രോഗമുക്തരായി. 4,103 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 98.5 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. നിലവില്‍ 559 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

പുതുതായി നാല് കൊവിഡ് രോഗികളെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. ഇവര്‍ ഉള്‍പ്പെടെ 22 കൊവിഡ് രോഗികള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!