കരടിവളവിൽ മരംവീണ് 10 വൈദ്യുതിത്തൂണുകൾ തകർന്നു

കരടിവളവിൽ മരംവീണ് 10 വൈദ്യുതിത്തൂണുകൾ തകർന്നു

കുമളി-മൂന്നാർ സംസ്ഥാനപാതയിൽ വൻമരം വീണ് പത്ത് വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നു. ബസും തൊഴിലാളി വാഹനങ്ങളും കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് അപകടം നടന്നത്. മരം വീണതോടെ 11കെ.വി. ലൈൻ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് പോസ്റ്റുകൾ ഒടിഞ്ഞു. കെ.എസ്.ഇ.ബി.യുടെ ഇന്റർലിങ്ക് സംവിധാനവും തകരാറിലായതോടെ ഉടുമ്പൻചോല പഞ്ചായത്തിൽ മണിക്കൂറുകളോളം വൈദ്യുതിമുടങ്ങി.

ബസും തൊഴിലാളി വാഹനങ്ങളും കടന്നുപോകുന്നതിന് നിമിഷങ്ങൾക്ക് മുൻപാണ് അപകടം നടന്നത്. നെടുങ്കണ്ടം കരടിവളവിന് സമീപം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. പച്ചടി, ഉടുമ്പൻചോല ഫീഡറുകൾ പുർണമായും തകരാറിലായി. സംസ്ഥാന പാതയിലെ മറ്റ് വൈദ്യുതപോസ്റ്റുകളുടെ അവസ്ഥയും കെ.എസ്.ഇ.ബി. പരിശോധിക്കുന്നുണ്ട്.

Leave A Reply
error: Content is protected !!