കുളമ്ബ് രോഗ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു

കുളമ്ബ് രോഗ പ്രതിരോധ കുത്തിവയ്പ് പുരോഗമിക്കുന്നു

പാലക്കാട്: ജില്ലയില്‍ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ടാംഘട്ട ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രകാരമുള്ള കുളമ്ബ് രോഗ പ്രതിരോധ കുത്തിവയ്പ്പുരോഗമിക്കുന്നു. ഒക്ടോബര്‍ ആറിന് ആരംഭിച്ച കുത്തിവയ്പില്‍ നാലുദിവസത്തിനുള്ളില്‍ 18959 കാലികളെ കുത്തിവയ്പ് നടത്തി. നവംബര്‍ മൂന്ന് വരെ 21 പ്രവൃത്തി ദിവസങ്ങളാണ് കുത്തിവയ്പ് നടത്തുക.

അതത് പഞ്ചായത്ത്, നഗരസഭാ തലത്തില്‍ അനുയുക്തമായ രീതിയില്‍ വീടുകള്‍ തോറും സന്ദര്‍ശിച്ച്‌ നാലു മാസത്തിന് മുകളില്‍ പ്രായമുള്ള പശുക്കള്‍, എരുമ, പോത്ത് എന്നിവയ്ക്ക് പൂര്‍ണമായും സൗജന്യമായി കുത്തിവയ്പ് നടത്തും. കുത്തിവയ്പിന് വിധേയമാക്കുന്ന എല്ലാ മൃഗങ്ങള്‍ക്കും 12 അക്ക തിരിച്ചറിയല്‍ ടാഗുകളും നല്‍കും.

ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും അറ്റന്‍ഡര്‍മാരും ഉള്‍പ്പെടുന്ന 208 സ്‌ക്വാഡുകളുടെ നേതൃത്വത്തിലാണ് ജില്ലയില്‍ പ്രതിരോധ കുത്തിവയ്പ് നടത്തുന്നത്. സ്‌ക്വാഡുകള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കിയാണ് പ്രവര്‍ത്തനം. വാക്സിനേഷന്‍ നടത്തിയ മൃഗങ്ങളുടെ വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും ചെയ്യും.

Leave A Reply
error: Content is protected !!