വ​ഴി​ക്ക​ട​വി​ല്‍ ആ​ദി​വാ​സി യു​വ​തി​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

വ​ഴി​ക്ക​ട​വി​ല്‍ ആ​ദി​വാ​സി യു​വ​തി​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

നി​ല​മ്ബൂ​ര്‍: വ​ഴി​ക്ക​ട​വി​ലെ ആ​ദി​വാ​സി യു​വ​തി​ക്ക് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. പൂ​വ്വ​ത്തി​പൊ​യി​ലി​ലെ 42കാ​രി​ക്കാ​ണ് എ​ലി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ​നി​യും വി​റ​യ​ലും ഛര്‍​ദി​യും അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ ഒ​രാ​ഴ്ച മു​മ്ബ് നി​ല​മ്ബൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചത്.​അ​സു​ഖം ഭേ​ദ​മാ​യി ഇ​പ്പോ​ള്‍ കോ​ള​നി​യി​ലെ വീ​ട്ടി​ലേക്കെത്തിയ ​ ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടി​ല്‍ എ​ലി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​ത്.

പ​നി​യും ഛര്‍​ദി​യും മൂ​ലം ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച്‌ പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത യു​വ​തി​യു​ടെ ബ​ന്ധു 64കാ​ര​ന്‍ ഈ​മാ​സം ഒ​ന്നി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ചി​രു​ന്നു. മ​ര​ണ​ശേ​ഷം ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ ഇ​യാ​ള്‍​ക്കും എ​ലി​പ്പ​നി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.

യു​വ​തി​യു​ടെ ആ​രോ​ഗ‍്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​താ​ണെ​ന്ന് ആ​രോ​ഗ‍്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വ​ഴി​ക്ക​ട​വ് ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ റെ​ജി‍െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ വാ​ര്‍​ഡ് മെം​ബ​ര്‍ കൂ​ടി​യാ​യ ആ​ശ വ​ര്‍​ക്ക​ര്‍ മു​ക്രി​ത്തൊ​ടി​ക റൈ​ഹാ​ന​ത്ത്, മ​റ്റ് ആ​ശ വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ ചൊ​വ്വാ​ഴ്ച പ്ര​ദേ​ശ​ത്തെ നൂ​റ് വീ​ടു​ക​ളി​ല്‍ ആ​രോ​ഗ‍്യ സ​ര്‍​വേ ന​ട​ത്തി. സ​ര്‍​വേ​യി​ല്‍ ആ​ര്‍​ക്കും ആ​രോ​ഗ‍്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. സ​ര്‍​വേ ന​ട​ത്തു​ന്ന​തി​നി​ടെ പ്ര​തി​രോ​ധ ഗു​ളി​ക വി​ത​ര​ണ​വും കൊ​തു​ക് ന​ശീ​ക​ര​ണ​വും ന​ട​ത്തി. അ​ടു​ത്ത ദി​വ​സം വെ​ള്ള​ക്കെ​ട്ടു​ക​ളി​ലും കി​ണ​റു​ക​ളി​ലും ക്ലോ​റി​നേ​ഷ​ന്‍ ന​ട​ത്തു​മെ​ന്നും ആ​രോ​ഗ‍്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Leave A Reply
error: Content is protected !!