വാഴത്തോപ്പ് പഞ്ചായത്തിൽ തെരുവുനായശല്യം

വാഴത്തോപ്പ് പഞ്ചായത്തിൽ തെരുവുനായശല്യം

ചെറുതോണി : വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളെ കൊണ്ടുള്ള ശല്യം രൂക്ഷമായി.ചെറുതോണി ടൗണിലാണ് ഏറ്റവും കൂടുതൽ ശല്യം. കടകളുടെ മുൻപിലാണ് ഇവ കൂട്ടം കൂടി കിടക്കുന്നത്.

നായ്ക്കൾ കടിച്ചുകൊണ്ടുവരുന്ന മാലിന്യങ്ങൾ കടയുടെ വരാന്തയിലും മുറ്റത്തുമൊക്കെ ചിതറി കിടക്കുന്നു. കരിമ്പൻ ബസ്‍സ്റ്റാൻഡിലും ഇതേ പ്രശ്നമുണ്ട്. യാത്രക്കാർ ഇവിടെ ബസ് കാത്തിരിക്കുന്നത് നായ്ക്കളെ പേടിച്ചാണ്.

Leave A Reply
error: Content is protected !!