ബംഗളൂരുവില്‍ നാലുനില കെട്ടിടം നിലം പൊത്തി

ബംഗളൂരുവില്‍ നാലുനില കെട്ടിടം നിലം പൊത്തി

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ല്‍ നാ​ലു​നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണു. സംഭവത്തിൽ അയൽവാസികൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്.

ത​ക​ര്‍​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ത​റ​ക്ക​ല്ലി​ന് ബ​ല​ക്ഷ​യം ഉ​ണ്ടാ​യി​രുന്നെന്നും ഇ​ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്ന് വീ​ണ​തെ​ന്നും ബം​ഗ​ളൂ​രു കോ​ര്‍​പ്പ​റേ​ഷ​ന്‍ വ്യക്തമാക്കി.

ഫ്ലാ​റ്റി​ന് ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ചെ​റി​യ തോ​തി​ല്‍ കുലുക്കം അനുഭവപ്പെട്ടതിനെ തുടർന്ന് ഇ​വി​ടെ​യു​ള്ള​വ​ർ മാ​റി താ​മ​സി​ച്ചി​രു​ന്നു. അ​തി​നാ​ലാ​ണ് വ​ലി​യൊരു ദുരന്തം ഒഴിവായത് .

Leave A Reply
error: Content is protected !!