പദ്‌മജക്ക് എന്താ കൊമ്പുണ്ടോ ? ബിന്ദു കൃഷ്‌ണ നേതാവിന്റെ മകളല്ലാത്തതുകൊണ്ട് തഴഞ്ഞു

പദ്‌മജക്ക് എന്താ കൊമ്പുണ്ടോ ? ബിന്ദു കൃഷ്‌ണ നേതാവിന്റെ മകളല്ലാത്തതുകൊണ്ട് തഴഞ്ഞു

പദ്‌മജക്ക് എന്താ കൊമ്പുണ്ടോ ? അതോ കെ കരുണാകരന്റെ മകളായതുകൊണ്ടോ? പത്മജയ്ക്ക് മാത്രം ഇളവ് നൽകിയത് ? ബിന്ദു കൃഷ്‌ണയൊന്നും നേതാക്കളുടെ മകളല്ലാത്തതു കൊണ്ടാണോ പുനഃസംഘടനയിൽ തഴയുന്നത് .

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിലും ഇവർക്ക് ഇളവ് നൽകിയിരുന്നു . അപ്പോൾ ഇതുവരെ കെപിസിസി പുനഃസംഘടനയുടെ തര്‍ക്കം പരിഹരികാഞ്ഞത് ഇവർക്ക് ഇളവ് കൊടുക്കാഞ്ഞതുകൊണ്ടാണോ ? നേതൃത്വം മറുപടി പറയണം .

കെ സുധാകരനും വി ഡി സതീശനും സംസ്ഥാനത്തും അതുകഴിഞ്ഞു ഡൽഹിയിലും പോയി മാരത്തോൺ ചർച്ച നടത്തിയിട്ടും പരിഹാരമാകാതെ വന്നത് ഈ പദ്മജക്ക് ഇളവ് നൽകാഞ്ഞതാണോ . മുൻ ഡി സി സി പ്രസിഡന്റുമാരായിരുന്ന ആരെയും ഭാരവാഹികളാക്കില്ലെന്നാണ് ഇപ്പോൾ തീരുമാനിച്ചത് .

എം പി വിൻസന്റിനും യു രാജീവനും ഇളവ് അനുവദിക്കാത്ത നേതൃത്വം ബിന്ദു കൃഷ്ണയെ പരിഗണിച്ചതുമില്ല. കഴിഞ്ഞ തവണ വിൻസന്റിനും രാജീവനും ഒരു വർഷം മാത്രമാണ് പ്രസിഡന്റ് പദവി വഹിക്കാനായത്. ഇതിനാലാണ് അവർക്ക് ഇളവ് നൽകാനുള്ള തീരുമാനത്തിൽ കെ പി സി സി നേതൃത്വം നേരത്തെ തീരുമാനിച്ചത് .

എന്നാൽ ഇതിനെച്ചൊല്ലി പാർട്ടിക്കുള്ളിൽ വൻ എതിർപ്പ് ഉയർന്നിരുന്നു. ഇതിനെതുടർന്നാണ് കൂടുതൽ ചർച്ചകൾക്കു ശേഷം ഇരുവർക്കും ഇളവ് നൽകാനുള്ള തീരുമാനത്തിൽ നിന്ന് നേതൃത്വം പിന്നിലേക്ക് പോയത്. നേരത്തെ ലിസ്റ്റിലില്ലായിരുന്ന തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് രമണി പി നായരും മഹിളാ കോൺഗ്രസ് നേതാവ് ഫാത്തിമ റോസ്നയും ജനറൽ സെക്രട്ടറിമാരാകും.

പുതിയ പട്ടിക ഹൈക്കമാന്‍ഡിന്‌ അയച്ചു . രണ്ടുദിവസത്തിനുള്ളില്‍ ഭാരവാഹികളെ പ്രഖ്യാപിച്ചേക്കും.
ഇക്കാര്യത്തില്‍ ചര്‍ച്ചയ്‌ക്കായി ഉടനെ ഡല്‍ഹിക്ക്‌ പോകേണ്ടതില്ലെന്നാണ്‌ പൊതുവിലുള്ള തീരുമാനം. ഹൈക്കമാന്‍ഡ്‌ ആവശ്യപ്പെട്ടാലേ അതില്‍ മാറ്റമുണ്ടാകൂ.

മൂന്നു വൈസ്‌ പ്രസിഡന്റുമാരും 15 ജനറല്‍ സെക്രട്ടറിമാരും എന്നതായിരുന്നു ആദ്യധാരണ. അന്തിമധാരണയില്‍ വൈസ്‌ പ്രസിഡന്റുമാരുടെ എണ്ണം ഒന്ന്‌ കൂട്ടി ആനുപാതികമായി എക്‌സിക്യൂട്ടീവിലോ ജനറല്‍ സെക്രട്ടറിമാരിലോ ഒരാളെ കുറച്ചേക്കും. എക്‌സിക്യൂട്ടീവ്‌ അംഗങ്ങളുള്‍പ്പെടെ കെ.പി.സി.സിയില്‍ 51 പേരേ ഉണ്ടാകൂ.

സ്‌ഥാനമൊഴിഞ്ഞ ഡി.സി.സി. അധ്യക്ഷന്മാരെ തല്‍ക്കാലം ഭാരവാഹിത്വത്തിലേക്ക്‌ പരിഗണിക്കേണ്ടെന്നും അഞ്ച്‌ വര്‍ഷം കെ.പി.സി.സി ഭാരവാഹിത്വം വഹിച്ചവരെ മാറ്റിനിര്‍ത്താനുമാണു പുതിയ പുനഃസംഘടനയ്‌ക്കായി നേതൃത്വം നിശ്‌ചയിച്ച പ്രധാന മാനദണ്ഡങ്ങള്‍.

ഹൈക്കമാന്‍ഡ്‌ ചില ഭേദഗതികള്‍ നിര്‍ദേശിച്ചെങ്കിലും പൂര്‍ണമായി സ്വീകരിക്കാന്‍ സംസ്‌ഥാന നേതൃത്വം തയാറായില്ല. ഇതേത്തുടര്‍ന്ന്‌, പാര്‍ട്ടിയില്‍ തര്‍ക്കങ്ങളുണ്ടാകില്ലെന്ന്‌ ഉറപ്പുവരുത്താന്‍ കേന്ദ്രനേതൃത്വം ആവശ്യപ്പെടുകയായിരുന്നു.

Video Link

https://youtu.be/6ukCBCTgo7o

Leave A Reply
error: Content is protected !!