സ്കൂളുകളിലും കോളേജുകളിലും സൗജന്യമായി ആർത്തവ ശുചിത്വ ഉത്പന്നങ്ങൾ നൽകാനൊരുങ്ങി കാലിഫോര്‍ണിയ

സ്കൂളുകളിലും കോളേജുകളിലും സൗജന്യമായി ആർത്തവ ശുചിത്വ ഉത്പന്നങ്ങൾ നൽകാനൊരുങ്ങി കാലിഫോര്‍ണിയ

അടുത്ത വർഷം മുതൽ കാലിഫോർണിയയിലെ പബ്ലിക് സ്കൂളുകളിലെയും കോളേജുകളിലെയും ശുചിമുറികളിൽ സൗജന്യ ആർത്തവ ഉൽപന്നങ്ങൾ നൽകാൻ ഒരുങ്ങി കാലിഫോർണിയ. ഗവർണർ ഗവിൻ ന്യൂസം ഇത് സംബന്ധിച്ചുള്ള കരാർ ഒപ്പ് വച്ചു.നിയമസഭാംഗമായ ക്രിസ്റ്റീന ഗാർഷ്യയാണ് ഈ ബില്ല് അവതരിപ്പിച്ചിരുന്നത്. തുടർന്ന് ഇക്കാര്യം ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

6 മുതൽ 12 വരെ ഗ്രേഡുകളുള്ള പൊതു വിദ്യാലയങ്ങൾ 2022-23 അധ്യയന വർഷത്തിന്റെ തുടക്കത്തിൽ 50 ശതമാനം ബാത്ത്റൂമുകളിൽ സൗജന്യ ആർത്തവ ഉൽപന്നങ്ങൾ നൽകേണ്ടത് പ്രധാനമാണെന്ന് ക്രിസ്റ്റീന ഗാർഷ്യ പറഞ്ഞു. 23 കാമ്പസുകളിലായി ഏകദേശം 485,550 വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പൊതു കമ്മ്യൂണിറ്റി കോളേജുകളിലേക്കും കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സിസ്റ്റത്തിലേക്കും നിയമം വ്യാപിക്കുന്നു.

Leave A Reply
error: Content is protected !!