മഴയിൽ ആറ്റപ്പിള്ളി റെഗുലേറ്ററില്‍ മരത്തടികള്‍ കുടുങ്ങി

മഴയിൽ ആറ്റപ്പിള്ളി റെഗുലേറ്ററില്‍ മരത്തടികള്‍ കുടുങ്ങി

മറ്റത്തൂര്‍: മഴയില്‍ കുറുമാലിപ്പുഴയിലെ ഒഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ആറ്റപ്പിള്ളി റെഗുലേറ്ററില്‍ മരത്തടികള്‍ കുടുങ്ങി. വനമേഖലയില്‍നിന്ന് ഒഴുകിയെത്തിയ മരത്തടികളാണ് പാലത്തില്‍ വന്നടിഞ്ഞത്. മര​െക്കാമ്ബുകള്‍ അടിഞ്ഞ്​ നീരൊഴുക്ക് തടസ്സപ്പെട്ട് കരയിലേക്ക് വെള്ളം കയറുന്നത് ഒഴിവാക്കാന്‍ അഗ്​നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് കുടുങ്ങിയ തടികള്‍ നീക്കം ചെയ്തു.

ആറ്റപ്പിള്ളി സ്വദേശികളായ യുവാക്കളാണ് പുഴയിലിറങ്ങി നീരൊഴുക്കിനു തടസ്സമായി അടിഞ്ഞുകൂടി മര​െക്കാമ്ബുകളും മറ്റും നീക്കം ചെയ്യാന്‍ സഹായിച്ചത്. മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ്​ വി.ബി. അശ്വതി, അംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

Leave A Reply
error: Content is protected !!