ടാറ്റ മോട്ടോഴ്‌സ് വീണ്ടും കുതിച്ചു ; ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

ടാറ്റ മോട്ടോഴ്‌സ് വീണ്ടും കുതിച്ചു ; ഓഹരി വിപണി റെക്കോർഡ് നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

മുംബൈ: റീട്ടെയിൽ നിക്ഷേപകരുടെ കരുത്തിൽ വിപണി റെക്കോഡ് കുതിപ്പ് തുടർന്നു. ഓട്ടോ, ഐടി, മെറ്റൽ, ഇൻഫ്ര ഓഹരികൾ സൂചികകളെ വീണ്ടും റെക്കോഡ് ഉയരത്തിലെത്തിച്ചു.

സെൻസെക്‌സ് 452.74 പോയന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉപഭോക്തൃ വില സൂചിക എട്ടുമാസത്തെ താഴ്ന്ന നിലവാരമായ 4.35 ശതമാനത്തിലെത്തിയതും വ്യവസായികോത്പാദനത്തിൽ വർധനവുണ്ടായതുമാണ് വിപണിയെ മുകളിലെത്തിച്ചത് . നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച 9.5 ശതമാനമാകുമെന്ന ഐഎംഎഫിന്റെ വിലയിരുത്തലും വിപണിക്ക് കരുത്തേകി .

അതെ സമയം ടാറ്റ മോട്ടോഴ്‌സ് 20 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. കമ്പനിയുടെ ഓഹരി വില 507 നിലവാരത്തിലെത്തി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർ ഗ്രിഡ് കോർപ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. എന്നാൽ മാരുതി സുസുകി, കോൾ ഇന്ത്യ, എസ്ബിഐ ലൈഫ്, ഹിന്ദുസ്ഥാൻ യുണിലിവർ , ഒഎൻജിസി, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി.

Leave A Reply
error: Content is protected !!