ദേശീയപാതയിൽ അപകടക്കുഴികൾ രൂപപ്പെട്ടു

ദേശീയപാതയിൽ അപകടക്കുഴികൾ രൂപപ്പെട്ടു

കായംകുളം : ദേശീയപാതയിലെ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവായി. കരീലക്കുളങ്ങരമുതൽ കാഞ്ഞൂർവരെയുള്ള ഭാഗത്താണ് കൂടുതലും കുഴികളുള്ളത്. തിങ്കളാഴ്ച മാത്രം ഈ ഭാഗത്ത് എട്ടു വാഹനാപകടങ്ങൾ ഉണ്ടായി. ചൊവ്വാഴ്ച മൂന്നു വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്.

റോഡിൽ നിറയെ കുഴികളാണ്. മഴക്കാലമായതോടെ കുഴികളിൽ വെള്ളം കെട്ടിക്കിടക്കും. വേഗത്തിൽ എത്തുന്ന വലിയ വാഹനങ്ങൾ കുഴികാണുമ്പോൾ ബ്രേക്കുചെയ്യും. തൊട്ടുപുറകിൽ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുകയും ചെയ്യും. ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുന്നവരാണ് ഏറെയും അപകടത്തിൽ ആകുന്നത്.

Leave A Reply
error: Content is protected !!