റെക്കോർഡ് കുതിപ്പ് ; ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ വിപണിമൂല്യം 2,70,24,154 കോടി

റെക്കോർഡ് കുതിപ്പ് ; ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത കമ്പനികളുടെ വിപണിമൂല്യം 2,70,24,154 കോടി

ഓഹരി വിപണി റെക്കോർഡ് ഉയരം കുറിച്ചതോടെ ബിഎസ്ഇയിൽ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ മൂല്യം 2,70,24,154 കോടിയിലേക്ക് കുതിച്ചു .അഞ്ചാമത്തെ ദിനവും ഓഹരി വിപണി മികച്ച നേട്ടമുണ്ടാക്കി. സെൻസെക്‌സ് 376 പോയന്റ് ഉയർന്ന് 60,660ലെത്തി. 5 ദിവസംകൊണ്ട് 1,471 പോയന്റാണ് സെൻസെക്‌സ് കുതിച്ചത്.

വിദേശ നിക്ഷേപകരും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും ഓഹരികൾ വിറ്റൊഴിയുമ്പോഴാണ് വിപണിയിലെ കുതിപ്പ് . റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിയിലെ നിലവിലെ കുതിപ്പിനുപിന്നിൽ.

അതെ സമയം വിപണിയിലെ ഈ പ്രവണതക്ക് ശക്തമായ അടിത്തറയുണ്ടെങ്കിലും ഇതെത്രകാലം തുടരുമെന്ന് പറയാനാകില്ലെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റുമെന്റ് സ്ട്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ ചൂണ്ടിക്കാട്ടുന്നു .

വിപ്രോ, ഇൻഫോസിസ്, മൈൻഡ് ട്രീ എന്നി ഐടി കമ്പനികളുടെ രണ്ടാംപാദഫലങ്ങൾ ഇന്ന് പുറത്തുവരും. ടിസിഎസിന്റെ പ്രവർത്തനഫലം വിപണിയെ സ്വാധീനിക്കാത്ത സാഹചര്യത്തിൽ ഐടി മേഖലക്ക് പ്രധാനപ്പെട്ട ദിനമാണിന്ന്.

Leave A Reply
error: Content is protected !!