ആശാ പ്രവർത്തകരെ ഐ.എൻ.ടി.യു.സി. ആദരിച്ചു

ആശാ പ്രവർത്തകരെ ഐ.എൻ.ടി.യു.സി. ആദരിച്ചു

ഓച്ചിറ : ഐ.എൻ.ടി.യു.സി. ക്ലാപ്പന മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോവിഡ് പ്രതിരോധ പോരാളികളായആശാ പ്രവർത്തകരെ സി.ആർ.മഹേഷ്‌ എം.എൽ.എ. ആദരിവ് അർപ്പിച്ചു. ചടങ്ങിൽ കടാശ്വാസ കമ്മിഷൻ അംഗമായി നിയമിതനായ കെ.ജി.രവിയെ റീജണൽ പ്രസിഡന്റ്‌ ചിറ്റൂമൂല നാസർ അനുമോദിച്ചു.

ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ്‌ എം.പി.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ.അജയകുമാർ, യതീഷ്, ടി.എസ്.രാധാകൃഷ്ണൻ, എം.എസ്.രാജു, ബിജു, കെ.എം.സത്താർ, ഷാജി, ബിനു, പദ്മജൻ തുടങ്ങിയവർ പ്രസംഗിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!