ശക്തമായ മഴ; വീടുകൾ തകർന്നു

ശക്തമായ മഴ; വീടുകൾ തകർന്നു

കിളിമാനൂർ : കനത്ത മഴയിൽ പുളിമാത്ത്, വെള്ളല്ലൂർ, നഗരൂർ വില്ലേജുകളിൽ വീടുകൾ തകർന്നു. വെള്ളല്ലൂർ വില്ലേജിലെ ചിന്ത്രനല്ലൂർ വയലോരം വീട്ടിൽ ലാലിയയുടെ വീട്, നഗരൂർ കുറിയിടത്തു കോണം അഞ്ജന ബാബുവിന്റെ വീട്, എന്നിവയാണ് പൂർണമായി തകർന്നത്.

പുളിമാത്ത് അരിവാരിക്കുഴി കുന്നുംപുറത്ത് വീട്ടിൽ ജി.ഓമനയുടെ വീടാണ് ഭാഗികമായി തകർന്നത്. വിവിധ പഞ്ചായത്തുകളിൽ വൻതോതിൽ മണ്ണിടിച്ചിലുണ്ടായി. വെള്ളം കയറിയും മണ്ണൊലിപ്പിലും വിവിധയിടങ്ങളിൽ കൃഷിനാശവും ഉണ്ടായി.

Leave A Reply
error: Content is protected !!