തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് ; വൻ ഭൂരിപക്ഷം നേടി ഡിഎംകെ സഖ്യം ; ജനഹൃദയങ്ങളിൽ വേരുറപ്പിച്ച് സ്റ്റാലിൻ

തമിഴ്‌നാട് തദ്ദേശ തിരഞ്ഞെടുപ്പ് ; വൻ ഭൂരിപക്ഷം നേടി ഡിഎംകെ സഖ്യം ; ജനഹൃദയങ്ങളിൽ വേരുറപ്പിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ് നാട്ടിലെ 9 ജില്ലകളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് വൻ ഭൂരിപക്ഷം .140 ജില്ലാ പഞ്ചായത്ത് വാര്‍ഡുകളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഡിഎംകെ സഖ്യം 138 സ്ഥലങ്ങളിലും വിജയിച്ചു. അതെ സമയം രണ്ടിടങ്ങളില്‍ മാത്രമാണ് എ.ഐ.എ.ഡി.എം.കെ. സഖ്യo പിടിച്ച് നിന്നത് .

1380 പഞ്ചായത്ത് യൂണിയന്‍ വാര്‍ഡുകളില്‍ ഡിഎംകെ സഖ്യം 1008 വാര്‍ഡുകളില്‍ ജയിച്ചു. 207 സീറ്റുകളിലാണ് പ്രതിപക്ഷത്തിന് നേടാനായത്. ചിുരുക്കം ചില വാര്‍ഡുകളിലെ ഫലം കൂടി വരാനുണ്ട്.

കോണ്‍ഗ്രസ്, സി.പി.എം., സി.പി.ഐ., വി.സി.കെ., എം.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികള്‍ ഡി.എം.കെ. നേതൃത്വത്തിലുള്ള സംഖ്യത്തിലാണ്. ബി.ജെ.പി.യും തമിഴ് മാനില കോണ്‍ഗ്രസുമാണ് എ.ഐ.എ.ഡി.എം.കെ.യുടെ പ്രധാന ഘടകകക്ഷികള്‍.

തമിഴ് മണ്ണിൽ അധികാരമേറ്റ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കരുത്ത് പകരുന്നതാണ്. വിജയാഹ്‌ളാദത്തെ തുടർന്ന് സ്റ്റാലിന്‍ വോട്ടര്‍മാർക്ക് നന്ദി അറിയിച്ചു. ‘ഞങ്ങള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. ആളുകളുടെ വിശ്വാസം നിലനിര്‍ത്തും. അഞ്ചുമാസം കൊണ്ട് ജനങ്ങളുമായുള്ള സൗഹൃദം വര്‍ധിച്ചു’ .സ്റ്റാലിന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു .

Leave A Reply
error: Content is protected !!