കനത്തമഴ തുടരുന്നു; ഗവി യാത്രയ്ക്ക് ഭീഷണി

കനത്തമഴ തുടരുന്നു; ഗവി യാത്രയ്ക്ക് ഭീഷണി

കനത്തമഴ തുടരുന്നത് ഗവി യാത്ര ദുസ്സഹമാക്കുന്നു. പാതയിൽ പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയാണ്. അതേസമയം സ്ഥിതി ഗുരുതരമായിട്ടും ഗവിയാത്രയ്ക്ക് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുമില്ല. മഴ ശക്തമായതോടെ റോഡും വലിയ തോതിൽ തകർന്നുതുടങ്ങിയിട്ടുണ്ട് . റോഡിൽ പലയിടത്തും ഏറെ ദൂരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. ഇത് പാതയുടെ ബലം സംബന്ധിച്ചും ആശങ്ക ഉർത്തുന്നുണ്ട്.

മൂഴിയാർ കക്കി-ആനത്തോട്, പമ്പാ ഡാമുകളെല്ലാം പരാമവധി സംഭരണശേഷിയോട് അടുത്ത് എത്തിയിരിക്കുന്നതിനാൽ സഞ്ചാരികൾക്ക് ഡാമിന്റെ വശങ്ങളിലേക്ക് ചെന്നെത്താൻ കഴിയാത്തസ്ഥിതിയാണ്. ഡാം സുരക്ഷാ വിഭാഗത്തിലെ നിരവധി ജീവനക്കാരും, പോലീസും, വനം വകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം വിവിധ സ്ഥലങ്ങളിലായി ജോലി ചെയ്യുന്നുണ്ട്. മണ്ണിടിച്ചിലുണ്ടായാൽ ഒറ്റപ്പെട്ടുപോകുമെന്നതാണ് മറ്റൊരു പ്രശ്‌നം.

Leave A Reply
error: Content is protected !!