ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം

കനത്ത മഴയെ തുടർന്ന് അച്ചൻകോവിലാർ കര കവിഞ്ഞൊഴുകിയതോടെ ഓമല്ലൂർ, ചെന്നീർക്കര പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. വാഴമുട്ടം വെസ്റ്റ്, മുള്ളനിക്കാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ, ആറ്റരികം, മാത്തൂർ, മുറിപ്പാറ, അമ്പലക്കടവ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മഞ്ഞിനിക്കര പേഴുംമൂട് ജങ്ഷന് സമീപം കൃഷി ചെയ്തിരുന്ന പച്ചക്കറി, മരച്ചീനി, ഏത്തവാഴ എന്നിവ വെള്ളം കയറി നശിച്ചു.

ഓമല്ലൂർ മുള്ളനിക്കാട് വെള്ളംകുളങ്ങര ക്ഷേത്രത്തിന് സമീപം തേക്ക് മരം വൈദ്യുതി പോസ്റ്റുകളിലേക്ക് വീണു. മുറിപ്പാറ കേന്ദ്രീയ വിദ്യാലയത്തിന് എതിർവശത്ത് കൃഷി ചെയ്തിരുന്ന കാർഷിക വിളകളും അച്ചൻകോവിലാർ കരകവിഞ്ഞതോതോടെ വെള്ളത്തിനടിയിലായി. അമ്പലക്കടവ്-കലാവേദി പാടഞ്ഞ് നെൽകൃഷിക്കായി ഇറക്കിയ നെൽവിത്തുകൾ നശിച്ചു.

Leave A Reply
error: Content is protected !!