കേരളത്തെ നിർത്തി കത്തിക്കാനൊരുങ്ങി പി സി ജോർജ്ജ്

കേരളത്തെ നിർത്തി കത്തിക്കാനൊരുങ്ങി പി സി ജോർജ്ജ്

മതം പറഞ്ഞുള്ള കുത്തി തിരിപ്പാണ് ഇപ്പോൾ പി സി ജോർജിന്റെ മെയിൻ പരിപാടി . ജീവിച്ചിരിപ്പുണ്ട് എന്നറിയിക്കാൻ പി സി ജോർജിന്റെ ഓരോ പെടാപ്പാടുകളെ… എം.എല്‍.എ സ്ഥാനം പോയതിന് പിന്നാലെ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണ്ടേ അതിന് മതം ബെസ്റ്റാണെന്ന കണ്ടെത്തലാണ് പി സി ജോർജ് ഇപ്പോൾ നടത്തിയിരിക്കുന്നത്. പൂഞ്ഞാറിൽ തോറ്റതിന് ശേഷം ആകെ പാടെ ഒരു വിഭ്രാന്തിയ. മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലെ ഒരു പാട്ടിനെതിരെ പി സി ജോർജ് വിദ്വേഷ പരാമര്‍ശം നടത്തിയത് അതികം ആരും മറന്നു കാണാൻ വഴിയില്ല ഉണ്ണിമായ എന്തിന് തഞ്ചത്തിൽ ഒപ്പന പാടണം അത് ആയിഷ ബീവിയോടുള്ള നീതികേടു അല്ലെ എന്നൊക്കെ പറഞ്ഞ് പാട്ടിൽ ഒരു കുത്തിത്തിരിപ് നടത്താൻ ശ്രേമം നടത്തിയിരുന്നു പക്ഷെ ഒത്തില്ല ആ പാട്ട് എഴുതിയയാൾക്കോ പാടിയ ആൾക്കോ അഭിനയിച്ച ആൾക്കോ പോലുമറിയാത്ത അര്‍ത്ഥതലങ്ങളാണ് പി സി ജോർജ് അതിൽ നിന്ന് കണ്ടെത്തിയത്. അത് മാത്രമല്ല ‘ഈശോ’ എന്ന പേരില്‍ സിനിമ പുറത്തിറങ്ങിയാല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല എന്ന ഭീക്ഷണിയും ഇതിനോടകം തന്നെ ജോര്‍ജെട്ടൻ മുഴക്കിയിരുന്നു. പിന്നെ ഏത് ഒരു വിഷയത്തിലും ജാതിയും മതവും കണ്ടെത്തി കുത്തി തിരിപ്പ് ഉണ്ടാകുക എന്നത് ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ് പിസി ജോർജ് ഇപ്പോൾ. അത് കൊണ്ട് തന്നെ വീണ്ടും ഒരു കുത്തിത്തിരിപ്പ് പരാമർശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പി സി ജോർജ്.

സംഭവം മറ്റൊന്നുമല്ല കേരളത്തിൽ ലവ് ജിഹാദിന് ഇരയായ 41 ക്രിസ്ത്യൻ പെൺകുട്ടികളുടെ വിവരം തന്റെ പക്കലുണ്ടന്നാണ് ജനപക്ഷം നേതാവ് പി സി ജോർജിന്റെ വാദം. കേരളത്തിൽ കലാപം ഉണ്ടാകാതെ ഇരിക്കാനാണ് വിവരങ്ങൾ പുറത്തുവിടാത്തത് എന്നുമാണ് പി സി ജോർജ്ജ് കൂട്ടി ചേർത്തത്. പാലാ ബിഷപ്പിന്റെ പരാമർശത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു നിലവിലെ പരാമർശം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് വിശ്വാസികളോടാണ് പ്രസംഗിച്ചത്, നമ്മുടെ പെൺകുട്ടികൾ പോകുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.നാർക്കോട്ടിക്ക് ജിഹാദിലും ലവ് ജിഹാദിലും പെടാതെ കുട്ടികളെ സംരക്ഷിക്കണം. അതിന്റെ ചുമതല മാതാപിതാക്കൾ ഏറ്റെടുക്കണമെന്നുമാണ് ബിഷപ്പ് പറഞ്ഞതെന്നാണ് പി സി ജോർജ്ജ് വ്യക്തമാകുന്നത്.

ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ കൊണ്ടുപോകുന്നത് എവിടേക്കാണ്? ഹിന്ദു-ക്രിസ്ത്യൻ പെൺകുട്ടികളെ താലിബാന് ഇട്ടുകൊടുക്കുന്നു; എന്താണ് മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകാത്തത്’. ഇവിടെ മുസ്ലിങ്ങൾ മാത്രം മതിയെന്നാണ് മുസ്ലിങ്ങൾ പറയുന്നത്. എന്നാൽ ആ അവസ്ഥ മാറണം. എല്ലാവരും ഒത്തൊരുമിച്ച് പോകുകയാണ് വേണ്ടത്. അവർ കൊണ്ടുപോയ 41 പെൺകുട്ടികളെ തിരികെ കൊണ്ടുവന്നിട്ടുണ്ട്.’ യഥാർത്ഥ വിവരം ഞങ്ങളുടെ പക്കലുണ്ട്. അവർ ദുരനുഭവം വിവരിക്കുന്ന വീഡിയോയുണ്ട്. അതൊന്നും പുറത്തു വിടുന്നില്ല. വിട്ടാൽ കലാപം ഉണ്ടാകും. പിതാവ് പറഞ്ഞത് തെറ്റോ ശരിയോ എന്നതിന് അപ്പുറത്ത് അരമനയിലേക്ക് ഈരാറ്റുപേട്ടയിലെ താലിബാൻ ഗുണ്ടകൾക്ക് പ്രതിഷേധം നടത്താൻ എന്താണ് അവകാശം? പിതാവ് പറഞ്ഞതിൽ ഒരു കുറ്റവുമില്ലെന്നും സത്യം പറയാൻ പാടില്ലേയെന്നുമാണ് പി സി ജോർജ്ജ് ഉന്നയിച്ച ചോദ്യം. ഇതാണ് ഇപ്പോഴുത്തെ പി സി ജോർജിന്റെ വിവാദ കുത്തിത്തിരിപ്പ് പരമാർശം. അതേസമയം കലാപം ഉണ്ടാക്കുന്നില്ല നിങ്ങൾ എന്നെ വർഗ്ഗീയവാദിയാക്കിക്കോളൂ. “എന്നുമാണ് അദ്ദേഹം കൂടി ചേർത്തത്. ഇത് ഇപ്പോൾ ഒരു വർഗീയ കലാപം ഉണ്ടാക്കാൻ ശ്രേമിച്ചിട്ട് എന്നെ വർഗ്ഗീയവാദിയാക്കിക്കോളു എന്ന് പറഞ്ഞ പി സി ജോർജിന്റെ മനസ് ഉണ്ടാലോ ആരും കാണാതെ പോകരുത്.

Leave A Reply
error: Content is protected !!