കടൽഭിത്തി നിർമാണം പാതിവഴിയിൽ

കടൽഭിത്തി നിർമാണം പാതിവഴിയിൽ

ആലപ്പാട് : അടിക്കടിയുണ്ടാകുന്ന കടലേറ്റത്തിൽ നാശനഷ്ടങ്ങൾ വ്യാപകമായ ആലപ്പാട് തീരത്ത് കടലാക്രമണ പ്രതിരോധപ്രവർത്തനങ്ങൾ അടിയന്തരമായി നടത്താൻ കഴിഞ്ഞ മേയിൽ പ്രഖ്യാപിച്ച 2.36 കോടിയുടെ പദ്ധതികൾ സ്തംഭനത്തിൽ. സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് നടത്തിയ പഠനത്തിൽ കടലേറ്റ പ്രതിരോധത്തിന് നിർമാണം നടത്തേണ്ട സ്ഥലങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട തീരമേഖലയാണ് ആലപ്പാട്.

പിണറായി സർക്കാർ രണ്ടാമത് അധികാരത്തിലെത്തിയപ്പോൾത്തന്നെ ജില്ലയിൽ അടിയന്തര കടൽഭിത്തി നിർമാണത്തിനായി അനുവദിച്ച ഒരുകോടിയിൽ 86 ലക്ഷവും ആലപ്പാടിന് സമർപ്പിച്ചു.

Leave A Reply
error: Content is protected !!