വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകന് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: അദ്ധ്യാപകന് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയ സുഹൃത്തിനെ അറസ്റ്റ് ചെയ്തു

കാസര്‍കോട്: മേല്‍പറമ്ബ ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയായ കളനാട് സ്വദേശിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സഅദിയ സ്‌കൂളിലെ അദ്ധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാന് ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് സുഹൃത്ത് ബേഡഡുക്ക കാഞ്ഞിരത്തുങ്കാലിലെ നൗഷാദിനെ (25) പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ വച്ച്‌ കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാര്‍ ചോദ്യം ചെയ്ത ശേഷമാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേല്‍പറമ്ബ പൊലീസ്, പിന്നീട് പ്രതിയുടെ പേരില്‍ പോക്‌സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതിയായ അദ്ധ്യാപകന്‍ കര്‍ണാടകത്തിലേക്ക് കടക്കുവാനും ഒളിവില്‍ പോകുന്നതിനും സുഹൃത്തായ നൗഷാദാണ് സഹായം നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Leave A Reply
error: Content is protected !!