ജൂവലറികളിൽ മോഷണം:28 പവൻ കവർന്നു

ജൂവലറികളിൽ മോഷണം:28 പവൻ കവർന്നു

കുഴിത്തുറ : നിദ്രവിളയിലെ രണ്ട് ജൂവലറികളിൽനിന്ന് 28 പവൻ കവർന്നു. നിദ്രവിള കൂനംവിള സ്വദേശി രാജാഗോപാലിന്റെ ജൂവലറിയിൽനിന്ന് 19പവൻ സ്വർണാഭരണങ്ങളും കോയിക്കൽതോപ്പ് സ്വദേശി വിശ്വംഭരന്റെ സ്വന്തമായ ജൂവലറിയിൽനിന്ന് 9 പവൻ സ്വർണാഭരണങ്ങളുമാണ് മോഷ്ടിച്ചത്. ഡിസ്‌പ്ലേക്ക്‌ വെച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടാക്കൾ കവർന്നത്.

രാജാഗോപാലിന്റെ വീടിനു മുൻവശത്തുള്ള ജൂവലറിയിൽ ഷട്ടറിലെ പൂട്ടു തകർത്താണ് കവർച്ച നടത്തിയത്.സമീപത്തുള്ള ജൂവലറിയിലും മോഷ്ടാക്കൾ ഷട്ടറിലെ പൂട്ടു തകർത്താണ് ഉള്ളിൽക്കയറിയത്. നിദ്രവിള പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു.

Leave A Reply
error: Content is protected !!