‘ സവർക്കർ കണ്ട സ്വപ്നമാണ്​ മോദി സാക്ഷാത്കരിച്ചത് ‘ :​ മോഹൻ ഭാഗവത്​

‘ സവർക്കർ കണ്ട സ്വപ്നമാണ്​ മോദി സാക്ഷാത്കരിച്ചത് ‘ :​ മോഹൻ ഭാഗവത്​

ഹിന്ദുത്വ വാദിയായിരുന്ന സവർക്കർ കണ്ട സ്വപ്നമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാക്ഷാത്​കരിച്ചതെന്ന്​ ആർ.എസ്.എസ് സർസംഘചാലക്​ മോഹൻ ഭാഗവത്. മോദി സർക്കാർ അധികാരമേറ്റ അന്ന് മുതൽ സവർക്കർ സ്വപ്നം കണ്ട കാലം ആരംഭിച്ചുവെന്നും ഭാഗവത് ചൂണ്ടിക്കാട്ടി.

സവർക്കറെ കുറിച്ചുള്ള പുസ്​തക പ്രകാശനച്ചടങ്ങിൽ രാജ്​നാഥ്​ സിങ്ങും മോഹൻ ഭാഗവതും നടത്തിയ പ്രസംഗങ്ങൾ വിവാദമായതിന്​ ശേഷമാണ് ഭാഗവതിന്‍റെ പ്രസ്​താവന പുറത്തുവന്നത്​. സവർക്കറെ അപകീർത്തിപ്പെടുത്തുന്നവർ ലക്ഷ്യം വെക്കുന്നത്​ ഇന്ത്യൻ ദേശീയതയെ തന്നെയാണെന്ന്​ ആർ.എസ്​.എസ്​. തലവൻ​ മോഹൻ ഭാഗവത് കഴിഞ്ഞ ദിവസം പുസ്​തക പ്രകാശനചടങ്ങിൽ പറഞ്ഞിരുന്നു.

സവർക്കറെ അപകീർത്തിപ്പെടുത്തുന്നവരുടെ അടുത്ത ലക്ഷ്യം സ്വാമി വിവേകാനന്ദനും പിന്നീട്​ സ്വാമി ദയാന്ദന സരസ്വതിയും യോഗി അർവിന്ദും ആയിരിക്കുമെന്നും ആർ.എസ്​.എസ്​. തലവൻ പറഞ്ഞു. ആർ.എസ്​.എസ്​ സൈദ്ധാന്തികൻ പി പരമേശ്വരനെ ഉദ്ധരിച്ചായിരുന്നു മോഹൻ ഭാഗവതിന്‍റെ അവകാശ വാദങ്ങൾ.

അതെ സമയം ആശയങ്ങളിൽ പരസ്​പര വിയോജിപ്പുകളുണ്ടായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുടെ ആരോഗ്യത്തിൽ സവർക്കർക്ക്​ കരുതൽ ഉണ്ടായിരുന്നതായും അവർ ഇരുവരും രാജ്യത്തിനായി സമർപ്പിക്കപ്പെട്ടവരായിരുന്നുവെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു .

Leave A Reply
error: Content is protected !!