നീരൊഴുക്ക് കുറഞ്ഞു; ഷട്ടറുകൾ താഴ്ത്താൻ തീരുമാനം

നീരൊഴുക്ക് കുറഞ്ഞു; ഷട്ടറുകൾ താഴ്ത്താൻ തീരുമാനം

നെടുമങ്ങാട് : മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ ഭാഗികമായി താഴ്ത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ കൂടുതൽ തുറന്നിരുന്നു.

ചൊവ്വാഴ്ച നെയ്യാർഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റീമീറ്റർ വീതം താഴ്ത്തി. നിലവിൽ 50 സെന്റീമീറ്റർ വീതമാണ് തുറന്ന് വെള്ളം നെയ്യാറിലേക്ക് ഒഴുക്കുന്നത്.

84.750 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ 84.15 മീറ്റർ വെള്ളമുണ്ട്. നെയ്യാർ ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്തും വനമേഖലയിലും തുടർച്ചയായി മഴചെയ്യുന്നതുകാരണം നെയ്യാർ ജലാശയത്തിലേക്കുള്ള നീരൊഴുക്ക് വർധിച്ചപ്പോൾ മുൻകരുതൽ എന്ന നിലയിലാണ് 60 സെന്റീമീറ്റർ വീതം ഷട്ടറുകൾ തുറന്നത്.

Leave A Reply
error: Content is protected !!