മികച്ച ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ!

മികച്ച ആരോഗ്യത്തിന് ഇഞ്ചിയിട്ട ചായ!

ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇഞ്ചി പലതിനും ഒറ്റമൂലിയായി ഉപയോഗിക്കുന്നുണ്ട്. ദഹനക്കേട്, ഓക്കാനം, നെഞ്ചെരിച്ചില്‍ എന്നിവയില്‍ നിന്ന് ആശ്വാസം നേടാനും ഭക്ഷണശേഷം ആരോഗ്യകരമായ ദഹനത്തിന് വഴിയൊരുക്കാനുമായി ഇഞ്ചി വെള്ളം കുടിക്കുന്നത് നല്ലതാണ്.

ജലദോഷത്തിന് ഇഞ്ചി എല്ലായ്‌പ്പോഴും വീട്ടുവൈദ്യമാണ്. ഇഞ്ചി കഴിക്കുന്നത് ശ്വസനവ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ജലദോഷം പോലുള്ള വൈറസുകളില്‍ നിന്ന് സംരക്ഷിക്കുമെന്നും പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഇഞ്ചിച്ചായയും ആരോഗ്യത്തിനു വളരെ നല്ലതാണ്. തൊണ്ട വേദന, ചുമ എന്നിവയ്ക്കെല്ലാം നല്ലൊരു മരുന്നാണ് ഇഞ്ചിച്ചായ.

Leave A Reply
error: Content is protected !!