കെപിസിസി പുനസംഘടനയിൽ കെ സി വേണുഗോപാലും കൈ മലർത്തി

കെപിസിസി പുനസംഘടനയിൽ കെ സി വേണുഗോപാലും കൈ മലർത്തി

എന്നാണ് ഇനി കെപിസിസി പുനസംഘടന എന്നല്ല എന്നാണ് കെപിസിസിയുടെ പുനസംഘടനം എന്ന് വേണം പറയാം കാരണം കെ പി സി സി പുനസംഘടന വന്നാൽ ഒരു സംഘട്ടന അന്തരീക്ഷത്തിന്റെയും തമ്മിൽ തല്ലും കാല് വാരലും മുന്നണി മാറ്റവും ഓകേ ഉണ്ടാകുമെന്നതിൽ യാതൊരു സംശയവും വേണ്ട. എന്തയാലും മൊത്തത്തിൽ കോൺഗ്രസിൽ അതൃപ്തികളും അസ്വാരസ്യങ്ങളും കനക്കുകയാണ്. അത് പിന്നെ കോൺഗ്രസിൽ സ്വാഭാവികമായ ഒരു പ്രക്രിയനാണലോ ഈ തമ്മിൽ തല്ലും, കാല് വാരലും മുന്നണി മാറ്റവും ഒകെ അത് അവർ തൊട്ടതിനും പിടിച്ചതിനും ഒകെ ഇപ്പോഴും തുടർന്ന് കൊണ്ടേ ഇരിക്കുകയാണ്. എന്തയാലും ഇപ്പോൾ കെപിസിസി പുനസംഘടനയില്‍ എഐസിസി ഇടപെട്ടിട്ടില്ലെന്ന വധവുമായി രംഗത് എത്തിയിരിക്കുകയാണ് കെസി വേണുഗോപാല്‍. തനിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണ്. എല്ലാം എന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. നേരത്തെ കെപിസിസി പുനസംഘടന വൈകുന്നതിന് പിന്നില്‍ കെ.സി വേണുഗോപാലിന്റെ ഇടപെടലാണെന്ന ആരോപണം ഉയർന്നു വന്നിരുന്നു. പുനസംഘടനാ മാനദണ്ഡങ്ങളില്‍ യാതൊരു ഇടപെടലും എഐസിസി നടത്തിയിട്ടില്ലെന്നാണ് ആരോപണത്തിൽ പ്രതികരിച്ചു കൊണ്ട് കെസി വേണുഗോപാല്‍ പ്രതികരിച്ചത്. അതേസമയം അന്തിമ പട്ടിക കൈമാറാതെയാണ് കോൺഗ്രസിന്റെ ഗർജിക്കുന്ന സിമ്മം കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കേരളത്തിലേക്ക് തിരിച്ചത്. എന്തൊക്കെ ബഹളം ആയിരുന്നു കേഡർ സെമി കേഡർ അച്ചടക്കം അച്ചടക്ക നടപടി അങ്ങനെ അങ്ങനെ നീണ്ടു പോകുന്നതാണ് കെ സുധാകരന്റെ പ്രഹസനങ്ങൾ. ഇത് ഇപ്പോൾ കൂടിയാലോചനകള്‍ നടന്നില്ലെന്ന മുതിര്‍ന്ന നേതാക്കളുടെ പരാതിയുടെ പശ്ചാത്തലത്തില്‍ പട്ടികയില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാന്‍ ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരുന്നു എന്ന നിർദേശവും നിലനിൽക്കുന്നുണ്ട്.

മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് പട്ടിക നല്‍കാതെ കെ സുധാകരന്റെ മടക്കം. കഴിഞ്ഞ രണ്ട് ദിവസമായി ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തയ്യാറാക്കിയ പട്ടികയ്ക്ക് എതിരെയാണ് നേതാക്കളുടെ പരാതി. കൂടിയാലോചനകള്‍ നടത്തിയില്ലെന്നും ഏകപക്ഷീയമായാണ് പട്ടിക തയ്യാറാക്കിയത് എന്ന ആക്ഷേപവും ശക്തമായി തന്നെ നിലനില്കുന്നുണ്ട്. ചര്‍ച്ച നടത്തുമെന്ന ഉറപ്പ് കെപിസിസി നേതൃത്വം പാലിച്ചില്ലെന്നാണ് പ്രധാനമായും നേതാക്കന്മാരുടെ പരാതി. കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം പി വിന്‍സന്റ്, യു.രാജീവന്‍ എന്നിവര്‍ക്ക് ഇളവ് നല്‍കുന്നതില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് പുനസംഘടനയില്‍ പ്രതിസന്ധിയുണ്ടായത്. കെ.സുധാകരനും വി.ഡി.സതീശനും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയും നടത്തി കഴിഞ്ഞു. അത് കൊണ്ട് തന്നെ തര്‍ക്കപരിഹാരത്തിനായി മുതിര്‍ന്ന നേതാക്കളുമായി നേതൃത്വം ചര്‍ച്ച നടത്തും.

51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പട്ടിക ഹൈക്കമാന്റിന് കൈമാറുമെന്നായിരുന്നു നേതാക്കള്‍ അറിയിച്ചത്. പക്ഷെ മുതിര്‍ന്ന നേതാക്കള്‍ തന്നെ എതിര്‍പ്പ് ഉയര്‍ത്തിയ പശ്ചാത്തലത്തില്‍ അഭിപ്രായ ഐക്യം ഉണ്ടാക്കാനാണ് ഇപ്പോൾ ഹൈക്കമാന്റ് നിര്‍ദേശം. അത് മാത്രമല്ല ഒപ്പം പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. മുതിര്‍ന്ന വനിതകള്‍ക്ക് മാനദണ്ഡങ്ങളില്‍ നല്‍കിയ ഇളവ് കൂടുതല്‍ പേര്‍ക്ക് നല്‍കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിശദ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും പട്ടിക കൈമാറുക. ഇത് ഇപ്പോൾ പട്ടിക കൈമാറുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ അടിയും അതൃപ്തിയും തുടങ്ങി ഇനി പട്ടിക കൈമാറുമ്പോൾ കോൺഗ്രസിൽ പോര് കനക്കാനുള്ള സാധ്യതകൾ തള്ളി കളയാനാകില്ല.

Leave A Reply
error: Content is protected !!