വിമാനത്താവളത്തില്‍ കസ്റ്റംസ് ജോലികള്‍ നിയന്ത്രിച്ച്‌ വനിതാ ഉദ്യോഗസ്ഥര്‍

വിമാനത്താവളത്തില്‍ കസ്റ്റംസ് ജോലികള്‍ നിയന്ത്രിച്ച്‌ വനിതാ ഉദ്യോഗസ്ഥര്‍

കൊച്ചി : രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ നെടുമ്ബാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധകള്‍ നടത്തി വനിതാ ഉദ്യോഗസ്ഥര്‍. എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളോടനുബന്ധിച്ച്‌ നടക്കുന്ന ‘ആസാദി കാ അമൃത്’ മഹോത്സവിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ പരിശോധനകള്‍ക്ക് വനിത ടീമിനെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.

ഇന്ത്യയിലെ എല്ലാം കസ്റ്റംസ് ഓഫീസുകളും ഇന്നലെ പകല്‍ 12 മണിക്കൂര്‍ വനിതാ ജീവനക്കാരുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് കമ്മീഷണര്‍ മുഹമ്മദ് യൂസഫ് പറഞ്ഞു. കസ്റ്റംസ് ജോയിന്റെ കമ്മീഷണര്‍ സ്‌മൃതി റെഡ്‌ഢി, അസി.കമ്മീഷണര്‍ ശുഭചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ 14 പേരടങ്ങുന്ന വനിതാ ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്.

വിമാനത്താവളത്തില്‍ കസ്റ്റംസ് വിഭാഗത്തിലെ 50 പേരില്‍ 14 പേര്‍ വനിതകളാണ്. ഇവര്‍ നാല് ബാച്ചായി തിരിഞ്ഞാണ് സാധരണ ദിവസങ്ങളില്‍ ജോലികള്‍ ചെയ്യുന്നത്. എന്നാല്‍, ഇന്നലെ യാത്രക്കരുടെ ലഗേജ് പരിശോധന ഉള്‍പ്പെടെ എല്ലാ ചുമത്തലകളും വഹിച്ചത് വനിതകളാണ്.

Leave A Reply
error: Content is protected !!