ച​രി​ത്രം വ​ള​ച്ചൊ​ടിക്കുന്നു ;​ സ​വ​ർ​ക്ക​റെ വൈ​കാ​തെ രാ​ഷ്ട്ര​പി​താ​വാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ക്കും : ഒ​വൈ​സി

ച​രി​ത്രം വ​ള​ച്ചൊ​ടിക്കുന്നു ;​ സ​വ​ർ​ക്ക​റെ വൈ​കാ​തെ രാ​ഷ്ട്ര​പി​താ​വാ​യി ബി​ജെ​പി പ്ര​ഖ്യാ​പി​ക്കും : ഒ​വൈ​സി

ഹൈ​ദ​രാ​ബാ​ദ്: ഹി​ന്ദു മ​ഹാ​സ​ഭ നേ​താ​വ് സ​വ​ർ​ക്ക​റെ ബി​ജെ​പി രാ​ഷ്ട്ര​പി​താ​വാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് എ​ഐ​എം​ഐ​എം അ​ധ്യ​ക്ഷ​ൻ അ​സാ​ദു​ദ്ദീ​ൻ ഒ​വൈ​സി. സ​വ​ർ​ക്ക​ർ ബ്രി​ട്ടീ​ഷു​കാ​രോ​ട് മാ​പ്പ് പ​റ​ഞ്ഞ​ത് ഗാ​ന്ധി​ജി പ​റ​ഞ്ഞി​ട്ടാ​ണെ​ന്ന കേ​ന്ദ്ര​മ​ന്ത്രി രാജ്‌നാഥ്‌ സിം​ഗി​ന്‍റെ പ്ര​സ്താ​വ​ന​ക്കാണ് ഒ​വൈ​സി മറുപടി പറഞ്ഞത് .

ബി​ജെ​പി ച​രി​ത്രം വ​ള​ച്ചൊ​ടി​ക്കു​ക​യാ​ണെ​ന്നും ഒ​വൈ​സി ആരോപിച്ചു . “ബി​ജെ​പി ഇ​ത് തു​ട​രു​ക​യാ​ണെ​ങ്കി​ൽ മ​ഹാ​ത്മാ ഗാ​ന്ധി​യെ മാ​റ്റി സ​വ​ർ​ക്ക​റെ രാ​ഷ്ട്ര​പി​താ​വാ​ക്കും. ” ഗാ​ന്ധി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ സ​വ​ർ​ക്ക​റി​ന് പ​ങ്കു​ണ്ടെ​ന്ന് ജ​സ്റ്റീ​സ് ജീ​വ​ൻ ലാ​ൽ ക​പൂ​റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​ണെ​ന്നും ഒ​വൈ​സി കൂ​ട്ടി​ച്ചേ​ർ​ത്തു.

സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ല്‍ ഉ​ള്‍​പ്പ​ടെ ഏ​റെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള വി​വാ​ദ വി​ഷ​യ​മാ​ണ് ജ​യി​ലി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ​വ​ര്‍​ക്ക​റു​ടെ മാ​പ്പ് അ​പേ​ക്ഷ എ​ന്നും സ​വ​ര്‍​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യി ഗാ​ന്ധി​ജി​യും അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു. ജ​യി​ല്‍ മോ​ചി​ത​നാ​യാ​ല്‍ സ​വ​ര്‍​ക്ക​ര്‍ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ള്ളും എ​ന്നാ​ണ് ഗാ​ന്ധി​ജി ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​തെ​ന്നും രാ​ജ്നാ​ഥ് പ​റ​ഞ്ഞു.

അതെ സമയം ഇ​ന്ത്യ​യു​ടെ മോ​ച​ന​ത്തി​നാ​യി യ​ത്‌​നി​ക്കു​ന്ന​ത് പോ​ലെ സ​വ​ര്‍​ക്ക​റു​ടെ മോ​ച​ന​ത്തി​നാ​യും പ്ര​യ​ത്‌​നി​ക്കു​മെ​ന്നും ഗാ​ന്ധി​ജി പ​റ​ഞ്ഞി​രു​ന്ന​താ​യും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

“സ​വ​ര്‍​ക്ക​ര്‍ ഒ​രി​ക്ക​ലും ഒ​രു ഫാ​സി​സ്റ്റോ നാ​സി​യോ ആ​യി​രു​ന്നി​ല്ല. യാ​ഥാ​ര്‍​ഥ്യ​ബോ​ധ​മു​ള്ള തി​ക​ഞ്ഞ ദേ​ശീ​യ വാ​ദി​യാ​യി​രു​ന്നു. ദേ​ശീ​യ നേ​തൃ​നി​ര​യി​ല്‍ നി​ന്ന​വ​രെ​ക്കു​റി​ച്ച് വി​ഭി​ന്ന അ​ഭി​പ്രാ​യ​ങ്ങ​ള്‍ ഉ​ണ്ടാ​കാം. എ​ന്നാ​ല്‍, ഒ​രു പ്ര​ത്യേ​ക കാ​ഴ്ച​പ്പാ​ടി​ല്‍ അ​വ​രെ ഒ​തു​ക്കു​ന്ന​ത് ശ​രി​യ​ല്ല. സ​വ​ര്‍​ക്ക​ര്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തെ അ​വ​ഗ​ണി​ക്കു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്യു​ന്ന​ത് പൊ​റു​ക്കാ​നാ​കി​ല്ല.”പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളു​ടെ പേ​രി​ല്‍ സ​വ​ര്‍​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ര്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ഓ​ര്‍​മി​ക്ക​ണ​മെ​ന്നും രാ​ജ്‌​നാ​ഥ് സിം​ഗ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!