നീരൊഴുക്ക് കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തുന്നു

നീരൊഴുക്ക് കുറഞ്ഞു; ഷട്ടറുകൾ താഴ്ത്തുന്നു

നെടുമങ്ങാട് : മഴ കുറഞ്ഞതോടെ ജില്ലയിലെ ഡാമുകളുടെ ഷട്ടറുകൾ ഭാഗികമായി താഴ്ത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം പേപ്പാറ, നെയ്യാർ, അരുവിക്കര ഡാമുകൾ കൂടുതൽ തുറന്നിരുന്നു. ചൊവ്വാഴ്ച നെയ്യാർഡാമിന്റെ നാല് ഷട്ടറുകളും 10 സെന്റീമീറ്റർ വീതം താഴ്ത്തി. നിലവിൽ 50 സെന്റീമീറ്റർ വീതമാണ് തുറന്ന് വെള്ളം നെയ്യാറിലേക്ക് ഒഴുക്കുന്നത്.

ഇപ്പോൾ 133 മീറ്റർ ക്യൂബ് വെള്ളമാണ് ഒഴുകിയെത്തുന്നത്. ജലനിരപ്പ് നിയന്ത്രണവിധേയമാണെന്നും ആശങ്ക വേണ്ടന്നും ഇറിഗേഷൻ അധികൃതർ അറിയിച്ചു.അരുവിക്കര ഡാമിൽ 46.60 മീ. ജലനിരപ്പുയർന്നിട്ടുണ്ട്. വെള്ളം ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാല് ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. ഒന്നാമത്തേത് 20 സെ.മീ, മൂന്നാമത്തേത് 110 സെ.മീ, നാലാമത്തേത് 110 സെ.മീ., അഞ്ചാമത്തേത് 120 സെ.മീ. വീതം ഉയർത്തിയിട്ടുണ്ട്. രണ്ട്, ആറ് ഷട്ടറുകൾ തുറന്നിട്ടില്ല. നിലവിൽ 46.25 മീ. ആണ് അരുവിക്കരയിലെ ജലവിതാനം.

Leave A Reply
error: Content is protected !!