മുഴുവൻ മിത്രങ്ങളെയും പറ്റിച്ച് അലി അക്ബറും മമ ധർമ്മയും

മുഴുവൻ മിത്രങ്ങളെയും പറ്റിച്ച് അലി അക്ബറും മമ ധർമ്മയും

മുഴുവൻ മിത്രങ്ങളെയും പറ്റിക്കാൻ ഒരു റേഞ്ച് വേണം എന്തായാലും ആ റേഞ്ച് നമ്മുടെ അലി അക്ബർ ജിക്ക് ഉണ്ട്. സംഭവം മറ്റൊന്നുമല്ല സംവിധായകന്‍ അലി അക്ബര്‍ ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് രാജിവെച്ചിരിക്കുകയാണ് ഇപ്പോൾ. എന്തയാലും ഇതിലും വലിയ തേപ്പ് സ്വപ്നങ്ങളിൽ മാത്രം. ഇത്
ഇപ്പോൾ സിനിമയുണ്ടാക്കാൻ മമ ധർമ്മയ്ക്ക് പൈസ കൊടുത്ത മിത്രങ്ങൾ ഒകെ ഇപ്പോൾ ആരായി. എന്തയാലും വികാരഭരിതമായ കുറിപ്പാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ അലി അക്ബര്‍ പങ്കുവെച്ചിരുന്നു. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടിയെന്നും അത് തീര്‍ക്കുന്നുവെന്നുമാണ് അലി അക്ബര്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. എല്ലാ ഉത്തരവാദിത്വങ്ങളും ഒഴിഞ്ഞു, പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു. എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെയെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കൂട്ടി ചേർത്തത്. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ സമാന്യ ജനങ്ങള്‍ക്ക് മനസ്സിലായി എന്ന് വരില്ല. പക്ഷെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം. അധികാരവും ആളനക്കം ഉള്ളപ്പോൾ ഓടിക്കൂടിയ എന്നെപ്പോലുള്ളവരെക്കുറിച്ചല്ല ഞാന്‍ പറയുന്നത്.

വര്‍ഷങ്ങള്‍ക്കു മുന്‍പേ സംഘിപ്പട്ടം കിട്ടിയ മുസ്ലീങ്ങളെക്കുറിച്ചാണ്. അവരൊക്കെ കഴിഞ്ഞ പൗരത്വ വിഷയ സമയത്തൊക്കെ കേരളത്തില്‍ ഓടി നടന്നു പ്രവര്‍ത്തിക്കുന്നതും കണ്ടു. ഒരുപാട് പേരെ എനിക്കറിയാം.. മുമ്പ് പറഞ്ഞ സാമൂഹിക വേട്ടയാടലിനെ കൂസാക്കാതെ ധര്‍മ്മത്തെ അറിഞ്ഞ് പുല്‍കിയവര്‍… രാഷ്ട്രം എന്ന വികാരത്തോടെ ചലിച്ചവര്‍… അത്തരത്തില്‍ ചിലരെ വേട്ടയാടുന്നത് കണ്ടു… വേദനയുണ്ട്. ഒരുവന് നൊന്താല്‍ അത് പറയണം, പ്രതിഫലിപ്പിക്കണം. അത് സമാന്യ യുക്തിയാണ്. പൂട്ടിട്ട് പൂട്ടിവയ്ക്കാന്‍ യന്ത്രമല്ല…
അതിനെ അത്തരത്തില്‍ കാണാതെ അംശവടികൊണ്ട് തടവലല്ല പരിഹാരം. കാണുന്ന കാഴ്ചയും കേള്‍ക്കുന്ന കേള്‍വിയും ഒരു മനുഷ്യനില്‍ ചലനം സൃഷ്ടിക്കും. അതുകൊണ്ടാണല്ലോ ആര്‍ജ്ജുനന്‍ അധര്‍മികളായ ബന്ധു ജനങ്ങള്‍ക്കിടയില്‍ വില്ലുപേക്ഷിക്കാന്‍ തയ്യാറായപ്പോള്‍ ഭാഗവാന് ഉപദേശം നല്‍കേണ്ടിവന്നത്.. കൃഷ്ണന്‍ അര്‍ജ്ജുനനെ മാറ്റിനിറുത്തി മറ്റൊരാളെ യുദ്ധത്തിന് പ്രേരിപ്പിക്കയല്ല ചെയ്തത്.. മഹാഭാരത കഥ ഓര്‍മ്മിപ്പിച്ചു എന്നേയുള്ളു… കൃഷ്ണ പക്ഷം നിന്നു വേണം പ്രതിസന്ധികളെ നേരിടാന്‍. ഒച്ചയില്ലാത്തവന്റെ ആയുധമാണ് അക്ഷരങ്ങള്‍.. അത് കുറിക്കാന്‍ വിരല്‍ ആവശ്യപ്പെടും.. ആര് പൊട്ടിച്ചെറിഞ്ഞാലും ധര്‍മവാദികളെ ഒന്നും ബാധിക്കയില്ല. അത് ധര്‍മ്മത്തോടൊപ്പം ഒറ്റയ്ക്കാണെങ്കിലും സഞ്ചരിക്കും. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി. അത് ഒന്ന് തീര്‍ക്കുന്നു. എല്ലാ ഉത്തരവാദിത്വങ്ങളുമൊഴിഞ്ഞു. പക്ഷങ്ങളില്ലാതെ മുന്‍പോട്ടു പോവാന്‍ തീരുമാനിച്ചു… എന്ത് കര്‍ത്തവ്യമാണോ ഭഗവാന്‍ എന്നിലര്‍പ്പിച്ചത് അത് യജ്ഞ ഭാവത്തോടെ ചെയ്യാന്‍ ഭഗവാന്‍ സഹായിക്കട്ടെ. ഇതായിരുന്നു അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചത്.

എന്തായലും ബിജെപിയിൽ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികളെ കുറിച്ച് അലി അക്ബറിന് ബോധം ഉള്ളത് എന്ത് കൊണ്ടും നല്ലതാണ്. സംസ്ഥാന നേതൃത്വത്തിലുണ്ടായ പുനഃസംഘടനത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾക്കിടയിലാണ് സാമൂഹ്യമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും പൊതുവദികളിലും പാർട്ടിയുടെ ഉറച്ച നാവായയിരുന്ന അലി അക്ബറിന്റെ ഇപ്പോഴുത്തെ രാജി. എന്തായാലും ബിജെപി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് അലി അക്ബർ രാജി വെച്ചത് ഇപ്പോൾ ബിജെപി യെ കൂടുതൽ സമ്മർദ്ദത്തിലാക്കുണ്ട്. അതേസമയം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊടുവള്ളിയിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയായിരുന്നു അലി അക്ബർ. 1921ലെ മലബാർ കുലാപത്തെക്കുറിച്ചുള്ള 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ പണിപ്പുരയിലിരിക്കെയാണ് ഇപ്പോൾ രാജി. മമ ധർമ്മ’ എന്ന പേരിൽ സിനിമാ നിർമാണ കമ്പനി ആരംഭിച്ച് ജനകീയപങ്കാളിത്തത്തോടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് ചിത്രം നിർമിക്കുന്നത്.

അതേസമയം ബിജെപി സംസ്ഥാന സമിതിയില്‍ നിന്നും രാജിവെച്ച അലി അക്ബര്‍ പാര്‍ട്ടിയില്‍ തുടരുമെന്നാണ് വിശദീകരണം. വ്യക്തിപരമായ കാര്യങ്ങള്‍ കൊണ്ടാണ് സമിതിയില്‍ നിന്നും രാജിവെച്ചതെന്നും സിനിമയുമായി മുന്നോട്ട് പോകാനാണ് നടപടിയെന്നുമാണ് അലി അക്ബര്‍ വിശദീകരിച്ചു.ബിജെപിയില്‍ സ്ഥാനമാനങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല, സിനിമയുമായി മുന്നോട്ട് പോകാനാണ് നിലവിലെ രാജി.’മമധര്‍മ്മയുടെ ഫണ്ട് തിരിമറി ആരോപണവും രാജിയും തമ്മില്‍ ബന്ധപ്പെടുത്തരുതെന്നുമാണ് അലി അക്ബര്‍ ഇപ്പോൾ പ്രതികരിച്ചത്.
അതേസമയം ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയ എ. കെ നസീറിനെതിരായ നടപടി ഖേദകരമാണെന്നും അലി അക്ബര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സംവിധായകൻ അലി അക്ബർ ബിജെപി സംസ്ഥാന സമിതി അം​ഗത്വം രാജിവെച്ചതിനു പിന്നാലെ സിനിമയിനി പുറത്തിറങ്ങുമോ, മമധർമ്മ കട്ടപ്പുറത്താവുമോ? എന്നീ നിരവധി ചോദ്യങ്ങളാണ് ഇപ്പോൾ ഉയർന്നു വരുന്നത്.

Leave A Reply
error: Content is protected !!