കോഹ്‌ലിയുടെ ഐപിഎൽ ക്യാപ്റ്റൻസിയെ വിലയിരുത്തി ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ

കോഹ്‌ലിയുടെ ഐപിഎൽ ക്യാപ്റ്റൻസിയെ വിലയിരുത്തി ഇംഗ്ലണ്ട് മുൻ താരം മൈക്കൽ വോൺ

ദുബായ്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ഐപിഎൽ ക്യാപ്റ്റൻസിയെ വിലയിരുത്തി ഇംഗ്ലണ്ട് മുൻ നായകൻ മൈക്കൽ വോൺ. തന്റെ ഐപിഎൽ കരിയറിൽ ഇതുവരെ ഒരു കിരീടം പോലും തന്റെ നായകത്വത്തിന് കീഴിൽ കോഹ്‌ലിയ്ക്ക് നേടാൻ കഴിഞ്ഞിട്ടില്ല. ഐപിഎല്ലിൽ നായകനെന്ന നിലയിൽ താൻ ഒരു തോൽവിയാണെന്ന് കോഹ്‌ലിക്ക് സ്വയം തോന്നിയിട്ടുണ്ടാവും എന്ന് മൈക്കിൽ വോൺ പറയുന്നു.

‘വിരാട് കോഹ്‌ലി എന്ന താരത്തിന്റെ നിലവാരം എത്രത്തോളം മികച്ചതാണെന്ന് എല്ലാവർക്കുമറിയാം. ഒരുപക്ഷേ തന്റെ ഐപിഎൽ ക്യാപ്റ്റൻസിയെ പരാജയമെന്ന നിലക്കാവും കോഹ്‌ലി സ്വയം കാണുക. കിരീടമില്ലാത്തതിനാൽ തന്നെ അത്തരത്തിൽ ചിന്തിക്കുന്ന വ്യക്തിത്വമാണ് കോഹ്‌ലിയുടേത്’. അദ്ദേഹം വ്യക്തമാക്കി.

Leave A Reply
error: Content is protected !!